ന്യൂഡല്‍ഹി: മോദി സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന് പിന്തുണ പ്രഖ്യാപിച്ച് ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത്. 29 അംഗ സംഘം കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെ കണ്ടു. നിയമങ്ങള്‍ പിന്‍വലിച്ചാല്‍ തങ്ങള്‍ സമരം ആരംഭിക്കുമെന്ന് ഹരിയാനയില്‍ നിന്നെത്തിയ ഈ സംഘം അറിയിച്ചു. നിയമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു കത്തും ഇവര്‍ കൃഷിമന്ത്രിക്ക് നല്‍കി.
‘നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ഞങ്ങള്‍ സമരം ആരംഭിക്കും. എല്ലാ ജില്ലാ നേതൃത്വങ്ങള്‍ക്കും ഞങ്ങള്‍ ഇതു കാണിച്ച് കത്തു നല്‍കി കഴിഞ്ഞു.’- ഭാരതീയ കീസാന്‍ യൂണിയന്‍ (മാന്‍) ഹരിയാന സംസ്ഥാന പ്രസിഡന്റ് ഗുനി പ്രകാശ് പറഞ്ഞു. 2014 സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് കഴിഞ്ഞ സര്‍ക്കാര്‍ നടപ്പിലാക്കിയില്ല എന്നും പ്രകാശ് ചോദിച്ചു.
എല്ലാവര്‍ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. നിയമങ്ങള്‍ക്ക് എതിരായ കര്‍ഷക സമരം നടത്തുന്നത് ഇടതുപക്ഷമാണെന്നും അവര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.
Post Your Comments