തന്റെ പ്രിയപ്പെട്ട ഓര്‍മകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ബാല്യകാല ഭവനത്തിന്റെയും ദാദു എന്ന് എന്ന് വിളിക്കുന്ന മുത്തച്ഛന്റെയും ഓര്‍മകളുള്‍ക്കൊള്ളുന്ന ചിത്രങ്ങൾ പങ്കുവെച്ചു സ്‌മൃതി ഇറാനി. ദാദു എന്ന് വിളിക്കുന്ന തന്റെ മുത്തച്ഛനും, ബാല്യം ചെലവഴിച്ച ഡല്‍ഹിയിലെ വാടക വീടിനും സമര്‍പ്പിച്ചുകൊണ്ടാണ് സ്മൃതി ഇറാനി വൈകാരിക പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
വാടകവീടുകളില്‍ കഴിഞ്ഞിട്ടുള്ളവര്‍ക്ക് ഓരോ വീടുകളും മാറുമ്പോഴുള്ള വികാരം എന്താണെന്ന് മനസ്സിലാവുമെന്ന് പറഞ്ഞാണ് സ്മൃതി കുറിപ്പ് തുടങ്ങുന്നത്. വാടക വീടുകളില്‍ ജീവിച്ചവര്‍ക്ക് ഓരോ പതിനൊന്നു മാസം കൂടുമ്ബോഴും അടുത്ത സ്ഥലത്തേക്ക് ബാഗും പാക് ചെയ്തു പോകുന്നതിന്റെ വിഷമം മനസ്സിലാവും. സുഹൃത്തുക്കളെ ഉപേക്ഷിച്ചു പോകുന്നതിന്റെ സങ്കടത്തില്‍ പലതവണ കുട്ടികള്‍ കരയും.
read also: കണ്ണൂരിൽ ഭൂമിതാഴ്ന്നു വീണ് കിണറ്റിൽ പൊങ്ങിയ ഉമൈബയ്ക്ക് അമ്പരപ്പും ഭയവും, ജിയോളജി വകുപ്പ് പരിശോധന
ഇന്നും തന്റെ ഹൃദയത്തിലുള്ള വീടാണ് അതെന്നും സ്മൃതി പറയുന്നു.ന്യൂഡല്‍ഹിയിലെ 1246 ആര്‍.കെ പുരം എന്റെ വീടായിരുന്നു, ഇന്നും അത് ഹൃദയത്തിലുണ്ട്. അവിടെ വച്ചാണ് എന്റെ ദാദു അവസാനശ്വാസം വലിച്ചത്. നിങ്ങള്‍ക്കും ഇത്തരത്തിലുള്ള ഓര്‍മകളുണ്ടെങ്കില്‍ ‘മേരാ ഗര്‍'( എന്റെ വീട്) എന്ന ഹാഷ്ടാഗോടെ അവ പങ്കുവെക്കൂ’ – സ്മൃതി ഇറാനി പോസ്റ്റില്‍ വ്യക്തമാക്കി.
ഡല്‍ഹിയിലെ പഴയ വീടിന്റെ ചിത്രവും മുത്തച്ഛനൊപ്പമുള്ള ചിത്രവും സഹിതമാണ് സ്മൃതി ഇറാനി വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
Post Your Comments