ചണ്ഡീഗഡ്: ഹരിയാനയില്‍ തിങ്കളാഴ്ച മുതല്‍ സ്കൂളുകൾ തുറക്കാൻ തീരുമാനം. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ ആരംഭിക്കുക. പത്ത് മണി മുതല്‍ ഒരുമണി വരെയായിരിക്കും പഠനസമയം.
ഡിസംബര്‍ 21 മുതല്‍ 9, 11 ക്ലാസുകള്‍ ആരംഭിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കൊണ്ടുവരണമെന്നും ഉത്തരവില്‍ പറയുന്നു.
സെപ്റ്റംബറിലും ഒക്ടോബറിലും കോവിഡ് വ്യാപനം കുറഞ്ഞതോടെ നവംബര്‍ ആദ്യം ക്ലാസുകള്‍ തുറക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ഒന്‍പത് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകള്‍ പുനരാംരിച്ചിരുന്നു. എന്നാല്‍ കൂട്ടത്തോടെ വിദ്യാര്‍ഥികളില്‍ കോവിഡ് രോഗബാധ കണ്ടെത്തിയതോടെ നവംബര്‍ 30 വരെ സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചു. 180ലധികം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്.
Post Your Comments