KeralaLatest NewsNewsIndia

പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷം പങ്കുവച്ച് വി മുരളീധരൻ

ന്യൂഡൽഹി : പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടീൽ കർമ്മം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.പഴയപാർലമെന്റ് കെട്ടിടത്തിനോട് ചേർന്ന് 64,500 ചതുരശ്ര അടിയിലാണ് പുതിയ പാർലമെന്റ് കെട്ടിടം നിർമ്മിയ്ക്കുന്നത്. എല്ലാ എംപിമാർക്കും പ്രത്യേക ഓഫീസ് മുറികൾ,വിശാലമായ കോൺസ്റ്റിറ്റിയൂഷൻ ഹാൾ, അംഗങ്ങൾക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികൾ, ഡൈനിംഗ് ഹാളുകൾ പാർക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാർലമെന്റ് കെട്ടിടത്തിൽ ഒരുക്കും. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യാ ഗേറ്റുവരെയുള്ള മൂന്ന് കിലോ മീറ്റർ ദൂരത്താണ് സെൻട്രൽ വിസ്ത പദ്ധതി നടപ്പാക്കുന്നത്. ത്രികോണാകൃതിയിലുള്ള കെട്ടിടത്തോട് ചേർന്ന് പ്രധാനമന്ത്രിയുടെ വസതിയും നിർമ്മിയ്ക്കും.

Read Also : ഗുരുവായൂർ ക്ഷേത്രം അടച്ചെന്ന പ്രചാരണത്തിനെതിരെ ക്ഷേത്രസമിതി രംഗത്ത്

പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന് സാക്ഷ്യം വഹിക്കാനായതിന്റെ സന്തോഷം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.”ശൃംഗേരി മഠത്തിലെ പൂജാരികളുടെ നേതൃത്വത്തിൽ നടന്ന ഭൂമിപൂജയുടെയും സർവ്വമത പ്രാർത്ഥനയുടെയും അനുഗ്രഹാശിസ്സുകളോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി നടത്തിയ ശിലാസ്ഥാപനത്തിന് സാക്ഷ്യം വഹിക്കാനായതിൽ മനം നിറഞ്ഞ സന്തോഷം”, മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

“സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ത്രികോണാകൃതിയിലുള്ള പുതിയ സമുച്ചയം നാടിന് സമർപ്പിക്കും. ഇപ്പോഴത്തെ മന്ദിരം പുരാവസ്തുവായി സംരക്ഷിക്കും.ബ്രിട്ടീഷ് ഭരണകാലത്ത് സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയും, കൗൺസിൽ ഓഫ് സ്‌റ്റേറ്റ്സും കൂടാൻ അവരുടെ വാസ്തു ശൈലിയിൽ നിർമ്മിച്ച മന്ദിരത്തിൽ നിന്ന്, പുതിയ ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന മന്ദിരത്തിലേക്കാണ് നമ്മൾ കടക്കുന്നത്. ലോകത്തിന് ഇന്ത്യ നൽകുന്ന സർവ്വമേഖലകളിലെയും സ്വയംപര്യാപ്തതയുടെ വിളംബരം കൂടിയാകും പാർലമെന്റിന്റെ പുതിയ മന്ദിരം”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/VMBJP/posts/3521110571318280

shortlink

Related Articles

Post Your Comments

Related Articles


Back to top button