Latest NewsKeralaIndia

രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെ, കർഷകസമരത്തെ കോൺഗ്രസ് ഹൈജാക്ക് ചെയ്യില്ല: കെസി വേണുഗോപാല്‍

കര്‍ഷക സമരത്തിന് രാഷ്ട്രീയ നിറം നല്‍കില്ലെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: കര്‍ഷക സമരത്തിന് രാഷ്ട്രീയ നിറം നല്‍കില്ലെന്ന് കോണ്‍ഗ്രസ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമരത്തെ ഹൈജാക്ക് ചെയ്യാന്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ല. രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേയുള്ള ജനവികാരമാണ് ഉയരും. കേന്ദ്രത്തിന്റെ ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് കര്‍ഷക സമരം തുടരാനുള്ള കാരണമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

read also: 3 ദിവസത്തിനുള്ളിൽ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം

നേരിട്ട് സമരത്തില്‍ പങ്കെടുക്കാത്തത് സമരത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ്. ജനാധിപത്യ വിരുദ്ധ നിയമം കേന്ദ്രം പിന്‍വലിക്കണം. സര്‍ക്കാരിന് കര്‍ഷക ദ്രോഹവികാരം ആണ്. ഇത് തെരഞ്ഞെടുപ്പില്‍ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button