COVID 19Latest NewsKeralaNewsIndia

കോ​ണ്‍​ഗ്രസിന്റെ പ​രാ​ജ​യ കാ​ര​ണം എന്തെന്ന് വ്യക്തമാക്കി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ഓ​ര്‍​മ​പ്പു​സ്ത​കം

ന്യൂ​ഡ​ല്‍​ഹി: 2014 ലെ ​കോ​ണ്‍​ഗ്ര​സ് പ​രാ​ജ​യ​ത്തി​നു സോ​ണി​യ ഗാ​ന്ധി​യും മ​ന്‍​മോ​ഹ​ന്‍ സിം​ഗും കാ​ര​ണ​ക്കാ​രാ​യി എന്ന് അ​ന്ത​രി​ച്ച മു​ന്‍​രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജിയുടെ ഓർമ്മപ്പുസ്തകം പറയുന്നു .

Read Also : തൊഴിലുറപ്പ് പദ്ധതിയ്ക്കായി 76,800 കോടി രൂപ വിതരണം ചെയ്ത് മോദി സർക്കാർ

താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ പാ​ര്‍​ട്ടി പ​രാ​ജ​യ​പ്പെ​ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ള്‍ വി​ശ്വ​സി​ച്ചി​രു​ന്ന​താ​യും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. പ്ര​ണ​ബി​ന്‍റെ ഓ​ര്‍​മ​ക​ളു​ടെ പു​സ്ത​ക​ത്തി​ന്‍റെ അ​വ​സാ​ന വാ​ല്യ​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ള്ള​ത്. കോ​ണ്‍​ഗ്ര​സി​ലെ ചി​ല​ര്‍ വി​ശ്വ​സി​ച്ചി​രു​ന്ന​ത് 2004 ല്‍ ​താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നെ​ങ്കി​ല്‍ 2014 ലെ ​പ​രാ​ജ​യം ഉ​ണ്ടാ​വി​ല്ലെ​ന്നാ​യി​രു​ന്നു. ഈ ​നി​രീ​ക്ഷ​ണ​ത്തോ​ട് താ​ന്‍ യോ​ജി​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍ താ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​യ​തോ​ടെ പാ​ര്‍​ട്ടി​ക്ക് രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​ണ​ബ് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു.

പാ​ര്‍​ട്ടി​യെ കൈ​കാ​ര്യം ചെ​യ്യാ​ന്‍‌ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ഴി​ഞ്ഞി​ല്ല. പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ് തു​ട​ര്‍​ച്ച​യാ​യി പാ​ര്‍​ല​മെ​ന്‍റി​ല്‍ എ​ത്താ​തി​രു​ന്ന​തോ​ടെ എം​പി​മാ​രു​മാ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ ബ​ന്ധം ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​ണ​ബ് കു​റ്റ​പ്പെ​ടു​ത്തു​ന്നു. ദി ​പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ ഇ​യേ​ര്‍​സ് എ​ന്ന പു​സ്ത​കം ജ​നു​വ​രി​യി​ല്‍ പു​റ​ത്തി​റ​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button