KeralaLatest NewsNews

വിടപറഞ്ഞത് രാജ്യതന്ത്രജ്ഞൻ: പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ അനുശോചിച്ച് കെ.സുരേന്ദ്രൻ

കോഴിക്കോട്: അപൂർവ്വം വ്യക്തികൾക്ക് മാത്രം കാണുന്ന രാജ്യതന്ത്രജ്ഞത ഗുണമുള്ള നേതാവായിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. ഭാരതത്തിൻ്റെ രാഷ്ട്രപതിയായിരുന്ന അദ്ദേഹം അടിയുറച്ച ദേശീയവാദിയായിരുന്നു. എന്നും സ്വന്തം നിലപാട് വ്യക്തമായി പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച കരുത്തുറ്റ ഭരണാധികാരിയായിരുന്നു മുഖർജി. പ്രധാനമന്ത്രി ആവേണ്ടതായിരുന്നിട്ടും സ്ഥാനം ലഭിക്കാത്തതു കൊണ്ട് സ്വന്തം വിശ്വാസത്തിൽ നിന്നും വ്യതിചലിക്കാൻ അദ്ദേഹം തയ്യാറായില്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം രാഷ്ട്രപതി എന്ന നിലയിൽ കേന്ദ്രസർക്കാരുമായി നല്ലരീതിയിൽ സഹകരിച്ച് പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്ത് നിന്നും പ്രണബ് മുഖർജി വിടവാങ്ങിയപ്പോൾ നരേന്ദ്ര മോദി അദ്ദേഹത്തിനയച്ച കത്ത് ഏറെ ഹൃദയസ്പർശിയായിരുന്നു. അതുവരെ ഡൽഹിയിലും ദേശീയ രാഷ്ട്രീയത്തിലും അപരിചിതനായ തന്നോട് പുത്രവാത്സല്യത്തോടെയാണ് പ്രണബ്ദാ പെരുമാറിയതെന്ന് പ്രധാനമന്ത്രി കത്തിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ മഹത്തായ ജനാധിപത്യബോധവും പാണ്ഡിത്യവും എല്ലാവിഭാഗം ജനങ്ങളുടേയും പ്രീതിയും ആദരവും അദ്ദേഹത്തിന് നേടിക്കൊടുത്തു. നാഗ്പൂർ സന്ദർശിച്ചിതിലും ഡോക്ടർജിയെ ഭാരതമാതാവിൻ്റെ മഹാനായ പുത്രനെന്ന് വിശേഷിപ്പിച്ചതിലും പ്രണബ് കുമാർ മുഖർജിയുടെ വിശാലമായ ദേശീയ വീക്ഷണം പ്രകടമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button