ബിജെപിക്ക് തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടി അലഹബാദ് ഹൈക്കോടതി. താരം ദേശീയ ചിഹ്നമാണെന്നും അതിനാൽ ബിജെപി ജയിക്കുന്നതെന്നുമായിരുന്നു ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്.
Also Read: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആർക്ക്? ബിജെപി ഇക്കുറി ഭരണം പിടിക്കുമോ എന്ന ആശങ്കയിൽ എൽഡിഎഫും യുഡിഎഫും
ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂർ, ജസ്റ്റിസ് പീയൂഷ് അഗർവാൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഗോരഖ്പൂർ നിവാസിയായ കാളിശങ്കർ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികളുടെ വോട്ടെടുപ്പ് ചിഹ്നങ്ങളുടെ ഉപയോഗം തെരഞ്ഞെടുപ്പിന് മാത്രമായി പരിമിതപ്പെടുത്തണം. അത് രാഷ്ട്രീയ പാർട്ടികളുടെ ലോഗോയായി ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
Also Read: ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി താമര നൽകിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർജി
താമര ഉപയോഗിക്കുന്നത് ബിജെപിയ്ക്ക് നേട്ടമുണ്ടാക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വിലയിരുത്തൽ. എന്നാൽ, ബിജെപിയുടെ വളർച്ചയെ ഭയക്കുന്നവരാണ് ഇക്കൂട്ടരെന്ന് നിസംശയം പറയാം. ‘താമര’ എന്ന ചിഹ്നത്തിലല്ല ബിജെപിയുടെ ഭാവി ഉള്ളത് എന്ന് എന്നാണ് ഇക്കൂട്ടർ മനസിലാക്കുക?. ഇങ്ങനെ കിട്ടന്ന് പേടിച്ചാലോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
ബിജെപിയുടെ പ്രവർത്തനങ്ങൾ താഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിൽ നിന്ന് ആരംഭിക്കുന്നതാണ്. ഏവർക്കും ഒരുപോലെ ഗുണം ചെയ്യുന്ന ഒട്ടനവധി പ്രവർത്തനങ്ങളാണ് ഇവർ എന്നും ചെയ്യുന്നത്. അപ്പോഴൊന്നും ഇവരുടെ കൈയ്യിൽ ‘താമര’ ഉണ്ടാകാറില്ല. പ്രവൃത്തിയിലാണ് കാര്യമെന്ന് പലവട്ടം തെളിയിച്ചവരാണ് ബിജെപി.
Post Your Comments