ന്യൂഡൽഹി : ഇന്ത്യയില്‍ കോവിഡ് കേസുകള്‍ക്കായി നിര്‍മാണത്തിലുള്ള വാക്‌സിനുകളില്‍ ആദ്യം പരീക്ഷണാനുമതി ലഭിച്ചത് ജെന്നോവയുടെ വാക്‌സിന്. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ജെന്നോവ. ഇവരുടെ എംആര്‍എന്‍എ വാക്‌സിനാണ് മനുഷ്യരില്‍ പരീക്ഷണത്തിനൊരുങ്ങുന്നത്. സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച വാക്‌സിനാണിത്. മെസഞ്ചര്‍ ആര്‍എന്‍എ അഥവാ എംആര്‍എന്‍എ എന്നാണ് ഇവ അറിയപ്പെടുന്നത്.
Read Also : തിരുവനന്തപുരത്തെ പോത്തീസ് വസ്ത്ര വ്യാപാര ശാല അടപ്പിച്ചു
ഇത് എംആര്‍എന്‍എ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അത്തരം വാക്‌സിനുകള്‍ ശരീരത്തിലെ കോശങ്ങളോട് എന്ത് പ്രോട്ടീനുകള്‍ നിര്‍മിക്കണമെന്ന് പറയുന്ന ആര്‍എന്‍എകളാണ് എംആര്‍എന്‍എകള്‍. കോവിഡ് കാരണമുണ്ടാകുന്ന കൊറോണ വൈറസായ സാര്‍സ് കോവി-2ന്റെ സ്‌പൈക്ക് പ്രോട്ടീന്‍ പുന:സൃഷ്ടിക്കാന്‍ കോശങ്ങളോട് പറയാന്‍ എംആര്‍എഎ കോഡ് ചെയ്തിരിക്കുന്നു. കൊറോണ വൈറസിന്റെ ഉപതരിതലത്തില്‍ സ്‌പൈക്കുകളായി പ്രത്യക്ഷപ്പെടുന്ന സ്‌പൈക്ക് പ്രോട്ടീന്‍ ആണ് അണുബാധയുടെ പ്രക്രിയക്ക് തുടക്കമിടുന്നത്. ഇത് കോശങ്ങളിലേക്ക് തുളച്ചുകയറാന്‍ വൈറസിനെ സഹായിക്കും. അതിന് ശേഷമാണ് ഇവ പ്രവര്‍ത്തിക്കുക.
Post Your Comments