ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന്റെ മുഖം മാറുന്നു, ഡല്‍ഹി കലാപ കേസുകളിലെ പ്രതികളെ വിട്ടയക്കണമെന്നാവശ്യം. ഇതോടെ കര്‍ഷക സമരത്തിന്റെ സമരമുഖത്ത് രാജ്യവിരുദ്ധശക്തികളാണെന്ന് ഉറപ്പായി. ഡല്‍ഹി കലാപം ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതികളായി ജയില്‍വാസം അനുഭവിക്കുന്നവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയനിലെ ഒരു സംഘം പ്രതിഷേധക്കാര്‍ രംഗത്ത് വന്നതോടെയാണ് ഇക്കാര്യം ഒന്നുകൂടി മറനീക്കി പുറത്തുവന്നത്. ഇതോടെ ചില രാജ്യവിരുദ്ധ ശക്തികള്‍ കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരെ കരുവാക്കുകയാണെന്ന സംശയം ബലപ്പെടുകയാണ്. നേരത്തെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഉള്‍പ്പെടെയുളളവരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചനകള്‍ പുറത്തുവന്നിരുന്നു.
ഡല്‍ഹിയിലെ തിര്‍കി അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരാണ് പ്രതികളെ വിട്ടയക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഡല്‍ഹി കലാപ കേസിലെ പ്രതികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് ഭീമാ കൊറോഗാവ് കേസിലെ പ്രതികളും അര്‍ബന്‍ നക്സലുകളുമായ വരവര റാവു, സുധാ ഭരദ്വാജ്, ഗൗതം നവല്‍ഖാ, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരീര തുടങ്ങിയവരെ വിട്ടയക്കണമെന്നാണ് ആവശ്യം. ഇവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും കയ്യിലേന്തിയായിരുന്നു ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments