തൃശ്ശൂര്‍: സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ജില്ലയില്‍ എന്‍ഡിഎ തരംഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍. അവസാനത്തെ പ്രവര്‍ത്തകന്‍ വരെ സജീവമായി തെരെഞ്ഞെടുപ്പ് ദിനത്തില്‍ എല്ലായിടത്തും രംഗത്തിറങ്ങി. എന്നാൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഈ ആവേശം പ്രകടമായിരുന്നു. എന്‍ഡിഎ പ്രതീക്ഷ വെക്കുന്ന സ്ഥലങ്ങളിലെല്ലാം സാധ്യതയുള്ള മുഴുവന്‍ വോട്ടര്‍മാരെയും പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞു.
Read Also: കാപ്പന് വീണ്ടും തിരിച്ചടി; കേസ് വീണ്ടും മാറ്റിവച്ചു
എന്നാൽ ഇടത് വലത് മുന്നണികളെ ഞെട്ടിക്കുന്ന ഫലമാണ് ഡിംബര്‍ 16ന് ഉണ്ടാകാന്‍ പോകുന്നത്. ഇടത്-വലത് കോട്ടകള്‍ തകര്‍ത്ത് നിരവധി സ്ഥലങ്ങളില്‍ എന്‍ഡിഎ ഭരണം പിടിക്കും. എന്‍ഡിഎയും എല്‍ഡിഎഫും നേരിട്ടുള്ള പോരാട്ടമാണ് ജില്ലയില്‍ നടന്നത്. യുഡിഎഫ് തകര്‍ന്നടിയും.
അതേസമയം യുഡിഎഫിനെ പരമ്പരാഗതമായി തുണയ്ക്കുന്ന ന്യൂനപക്ഷ വോട്ടുകളില്‍ വലിയൊരു ഭാഗം ഇത്തവണ എന്‍ഡിഎയ്ക്ക് ലഭിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തിയുള്ള പരമ്പരാഗത ഇടതുപക്ഷ വോട്ടുകളും ഇത്തവണ എന്‍ഡിഎയ്ക്ക് അനുകൂലമായി മറിഞ്ഞിട്ടുണ്ടെന്നും അനീഷ്‌കുമാര്‍ പറഞ്ഞു.
Post Your Comments