കണ്ണൂര്‍: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പകരം സംസ്ഥാന പോലീസ് മേധാവിയായി ഡിജിപി ടോമിന് ജെ. തച്ചങ്കരിയെ നിയമിച്ചേക്കും. കേരള ഫിനാന്‍ഷ്യല്‍ കോര്പറേഷന് സിഎംഡിയാണ് തച്ചങ്കരിയിപ്പോള്. ഇതുവരെ വഹിച്ച ചുമതലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വന്ന തച്ചങ്കരിക്കു പോലീസ് ചീഫിന്റെ പദവിയിലെത്തുന്നതനു തടസമായി നിന്ന കേസുകള്‍ ഉള്‍പ്പെടെയുള്ള കുരുക്കുകള്‍ ഒരോന്നും ഇതിനകം ഒഴിവായിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടര്‍ സുധേഷ്കുമാര്, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഡയറക്ടര്‍ അരുണ്‍കുമാര്‍ സിന്‍ഹ എന്നിവരാണ് പോലീസ് ചീഫ് പദവിയിലേക്കു പരിഗണിക്കണിക്കപ്പെടുന്ന മറ്റ് രണ്ടു പേര്.
കഐസ്എഫ്ഇയിലെ വിവാദ റെയ്ഡും മകള്‍ പോലീസുകാരനെ കൈയേറ്റം ചെയ്ത വിവാദ കേസും സുധേഷ് കുമാറിനു പോലീസ് ചീഫ് പദവിയിലെത്തുന്നതിനു തടസമാണെന്ന് ഉന്നത വൃത്തങ്ങള്‍ സൂചന നല്കുന്നു. കഐസ്എഫ്ഇയുടെ വിജിലന്‍സ് റെയ്ഡിനെ മുഖ്യമന്ത്രി ന്യായീകരിച്ചെങ്കിലും തെരഞ്ഞെടുപ്പ് സമയത്തു രാഷ്ട്രീയ സാഹചര്യം നോക്കി മുന്നോട്ടുപോകാന്‍ വിജിലന്‍സിനു സാധിച്ചില്ലെന്ന ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തലും സുധേഷ് കുമാറിനു വിനയായതായാണ് അറിയുന്നത്.
എന്നാൽ ഡെപ്യൂട്ടേഷന് റദ്ദാക്കി കേരളത്തിലേക്കു മടങ്ങേണ്ടതില്ലന്ന നിലപാടിലാണ് അരുണ്‍ കുമാര്‍ സിന്‍ഹ. ഈ സാഹചര്യത്തിലാണ് തച്ചങ്കരി തന്നെ പോലീസ് ചീഫാകണമെന്ന നിര്‍ദ്ദേശം വന്നിട്ടുളളത്. അരുണ്‍ കുമാര്‍ സിന്‍ഹയുടെ ബാച്ച് മേറ്റു കൂടിയാണ് ടോമിന് തച്ചങ്കരി. തങ്കരിയെ പോലീസ് ചീഫിന്റെ പദവിയിലെത്തിക്കുന്നതിനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ഉന്നത തലത്തില്‍ ചര്‍ച്ച ചെയ്തതായാണ് അറിയുന്നത്. ഇതില്‍ കഐസ്ആര്‍ടിസി എംഡിയായിരുന്ന കാലത്തെ തച്ചങ്കരിയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയുന്നുണ്ട്.
Read Also: ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ: തൂക്കി കടലില്‍ കളയണമെന്ന് സുരേഷ് ഗോപി
അതേസമയം 2018 ഏപ്രില്‍ 16ന് കഐസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ തച്ചങ്കരി തുടക്കം മുതല്‍ സ്വീകരിച്ചു വന്ന നടപടികളില്‍ ഏറെ ശ്രദ്ദേയമായിരുന്നു. സിഐടിയു നേതൃത്വവുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കസേര തെറിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് മേധാവിയായി തച്ചങ്കരി ചാര്‍ജെടുത്ത ശേഷം കെട്ടിക്കിടക്കുന്ന കേസുകള്‍ക്കു തന്നെ ജീവന് വച്ചിരുന്നു. വ്യാജ പരാതി നല്കിയ കേസില്‍ സ്വപ്ന സുരേഷിനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്കിയിരുന്നതും തച്ചങ്കരിയാണ്.
തച്ചങ്കരി ചുമതയേറ്റ ശേഷം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനിലും വായ് തിരിച്ചു പിടിക്കുന്നതുള്‍പ്പെടെ വലിയ മാറ്റങ്ങളാണു നടക്കുന്നത്. ഉന്നതരുള്‍പ്പെടെ വായ്പയെടുത്തു മുങ്ങിയതോടെ കഐഫ്സിക്കു തിരിച്ചുകിട്ടാനുള്ളത് 5,696 കോടി രൂപയാണ്. ഇതില്‍ 778 കോടി മുതലും 4,918 കോടി പലിശയുമാണ്. വായ്പ തിരിച്ചു പിടിക്കാന്‍ ശക്തമായ നടപടികളാണ് തച്ചങ്കരി സ്വീകരിച്ചത്. ഇത്തരത്തില്‍ തച്ചങ്കരിക്ക് അനുകൂലമായ കാര്യങ്ങളും ഉന്നത തലത്തില്‍ ചര്‍ച്ചയായി.
Post Your Comments