കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെതിരെ പരസ്യ പരാമർശവുമായി രാജ്യസഭാ എം പിയും സിനിമാ താരവുമായ സുരേഷ് ഗോപി. സംസ്ഥാനത്തെ സര്‍ക്കാരും പ്രതിപക്ഷവും ഒരുപോലെ പരാജയമാണ്. സര്‍ക്കാര്‍ വിശ്വാസികളെ വിഷമിപ്പിച്ചു. ഈ സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ. ഇവരെ കാലില്‍ തൂക്കി കടലില്‍ കളയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു.
Read Also: കോവിഡ് വാക്സിന് തയ്യാർ: ആശ്വാസ പ്രഖ്യാപനവുമായി യോഗി സർക്കാർ
എന്നാൽ രാജ്യം ഇതുവരെ കാണാത്ത വൃത്തികെട്ട ഭരണമാണ് പിണറായി സര്‍ക്കാരിന്റെ ഭരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. നെറികേട് കാണിച്ച ഈ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഉച്ചയ്‌ക്ക് ശേഷം കിംവദന്തികള്‍ പരത്താന്‍ ചില ജാരസംഘങ്ങള്‍ ഇറങ്ങിയിട്ടുണ്ടെന്നായിരുന്നു താരത്തിന്റെ പ്രതികരണം.
Post Your Comments