Latest NewsKeralaNews

ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയ്‌ക്കെതിരെ ഗുരുതര ആരോപണം : കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യഭൂമിയാക്കി മാറ്റി

കൊച്ചി: ക്രൈം ബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരിയ്ക്കെതിരെ ഗുരുതര ആരോപണം .കോര്‍പ്പറേഷന്‍ റോഡ് കയ്യേറി സ്വകാര്യ ഭൂമിയാണെന്ന് പറഞ്ഞ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞുവെന്ന് ആരോപണം. കോര്‍പറേഷന്‍ റോഡാണെന്ന് കോടതി വിധിയുണ്ടായിട്ടും, നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സമ്മതിക്കാതെ നാട്ടുകാര്‍ക്കെതിരെ കേസ് കൊടുത്തു എന്നാണ് ആരോപണം.

പാലാരിവട്ടം കുളത്തുങ്കല്‍ ബാവാ റോഡ്- നളന്ദ ലിങ്ക് റോഡാണ് അനധികൃതമായി കയ്യേറി എന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്. തച്ചങ്കരിയുടെ ഭാര്യയുടെയും മറ്റ് ചിലരുടെയും പേരിലാണ് റോഡിന് ഇരുവശവുമുള്ള അഞ്ച് ഏക്കറോളമുള്ള ഭൂമി. തകര്‍ന്ന റോഡ് നവീകരിക്കാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തിയപ്പോള്‍ തടസ്സവാദവുമായി തച്ചങ്കരിയുടെ ആളുകള്‍ എത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button