Latest NewsKeralaNews

രണ്ടാംഘട്ട വോട്ടിംഗ് തുടങ്ങി; പ്രതീക്ഷയോടെ മുന്നണികൾ, ആദ്യ മണിക്കൂറിൽ നീണ്ട ക്യൂ

തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ അഞ്ച്‌ ജില്ലകളിൽ വോട്ടെടുപ്പ്‌ തുടങ്ങി. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ലഭിച്ച ഉയർന്ന പോളിംഗ് സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും ആത്മവിശ്വാസം നൽകി കഴിഞ്ഞു. അതേ ആത്മവിശ്വാസം രണ്ടാംഘട്ടത്തിലും കാണാനാകുമെന്നാണ് പ്രതീക്ഷ.

അഞ്ച് ജില്ലകളിലായി 90 ലക്ഷത്തോളം വോട്ടർമാരാണുള്ളത്. 457 തദ്ദേശസ്ഥാപനങ്ങളിലെ 8116 വാർഡുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. ആദ്യ ഒരു മണിക്കൂറിൽ തന്നെ ബൂത്തുകളിൽ നീണ്ട ക്യൂവാണ് കാണാൻ കഴിയുന്നത്.

Also Read: ഒന്നാംഘട്ട തെരഞ്ഞെടുപ്പ്; വെയിൽ കാര്യമാക്കാതെ വോട്ടർമാർ, 60 ശതമാനത്തോളം വോട്ട് രേഖപ്പെടുത്തി

കോട്ടയത്ത് കേരള കോൺഗ്രസിന്റെ കൂറ് മാറ്റം ആർക്ക് ഗുണം ചെയ്യുമെന്ന് ഇന്നറിയാം. രണ്ട് തവണ തുടർച്ചയായി കൊച്ചി കോർപ്പറേഷൻ ഭരണം പിടിച്ച യു ഡി എഫ് ഇത് നിലനിർത്താനുള്ള പരിശ്രമത്തിലാണ്. തൃശൂരും പാലക്കാടും തങ്ങൾക്ക് കൈപ്പിടിയിലൊതുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

shortlink

Related Articles

Post Your Comments

Related Articles


Back to top button