രാവണനെ ന്യായീകരിച്ചു നടൻ സെയ്ഫ് അലി ഖാൻ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ആദിപുരുഷില്‍ രാവണന്റെ ഭാഷ്യവുമുണ്ടാകുമെന്നായിരുന്നു സെയ്ഫ് പറഞ്ഞത്. ഹിന്ദുമതത്തെ തകര്‍ക്കാനായുള്ള പ്രവർത്തിയാണെന്ന രീതിയിൽ സെയ്‌ഫിന്റെ വാക്കുകൾ വിവാദമായി. ഇപ്പോഴിതാ സെയ്ഫിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുകേഷ് ഖന്ന.
”ലക്ഷ്മി ബോംബ് പൊട്ടിയില്ല, അതിനാല്‍ മറ്റൊരു ആക്രമണം നടത്തിശ്രമം. ഒരു അഭിമുഖത്തില്‍ ആക്ഷേപകരമായ പ്രസ്താവന നടത്തി. ‘ആദി പുരുഷ്’ എന്ന സിനിമയില്‍ രാവണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വളരെ രസകരമായിട്ടാണെന്നും രാവണന്റെ തിന്മയല്ല, മനുഷ്യത്വവും വിനോദവുമാണ് കാണിക്കുന്നതെന്നും. അതില്‍ സീതാപഹരണം നീതീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. എന്തുകൊണ്ടാണ് ഇത് വളരെ എളുപ്പമാണെന്ന് സെയ്ഫിന് തോന്നുന്നതെന്ന് അറിയില്ല. ‘ സ്വയം ബുദ്ധിജീവിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സംവിധായകന്റെ ധീരതയെന്ന് വിളിക്കണോ.” മുകേഷ് ഖന്ന ചോദിച്ചു.
”സെയ്ഫ് രേഖാമൂലം ക്ഷമാപണം എഴുതി എന്നതാണ് ഇപ്പോള്‍ ബ്രേക്കിംഗ് ന്യൂസ്. ബ്രിട്ടീഷുകാര്‍ ‘സോറി’ എന്ന് ഒരു വാക്ക് ഉണ്ടാക്കി. അമ്ബെയ്യുക, ബോംബ് എറിയുക, പഞ്ച് ചെയ്യുക, തുടര്‍ന്ന് ‘സോറി’ എന്ന് പറയുക. എന്നാല്‍ ഞങ്ങള്‍ അംഗീകരിക്കില്ല. സംസാരിക്കുന്നതിന് മുമ്ബ് എന്തുകൊണ്ട് ചിന്തിച്ചിട്ടില്ല !” അദ്ദേഹം പറഞ്ഞു
Post Your Comments