തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗിൽ ആദ്യ വോട്ടറായി മന്ത്രി എ സി മൊയ്തീൻ. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്. എല്ലാക്കൊല്ലവും തെരഞ്ഞെടുപ്പിലെ ആദ്യ വോട്ടർ അദ്ദേഹം തന്നെയാണ്.
Also Read: ലൈഫ് മിഷൻ: ഏതന്വേഷണവും നേരിടാൻ സർക്കാർ തയ്യാർ, പദ്ധതിയുമായി മുന്നോട്ടുപോകും : എ സി മൊയ്തീൻ
എന്നാൽ, ഇത്തവണ മന്ത്രി വോട്ട് രേഖപ്പെടുത്തിയത് ഏഴ് മണിക്ക് മുൻപെന്ന് റിപ്പോർട്ടുകൾ. രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. ഒരുക്കങ്ങൾ പൂർത്തിയായതോടെ പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയെ വോട്ട് ചെയ്യാൻ അകത്തേക്ക് ക്ഷണിക്കുകയായിരുന്നു. പക്ഷേ, പോളിങ് തുടങ്ങാൻ ഇനിയും മിനിറ്റുകൾ ബാക്കി നിൽക്കേയാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. എന്നാൽ, സംഭവം വാർത്തയായതോടെ വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രിക്കെതിരെ രംഗത്തെത്തി. ‘മന്ത്രി മൊയ്‌തീനെതിരെ നടപടി സ്വീകരിക്കണം‘ എന്നാണ് അനിൽ അക്കരെയുടെ ആവശ്യം.
Also Read: കോവിഡിന്റെ സാഹചര്യത്തിൽ പുതിയ തൊഴിൽ സംരംഭങ്ങൾ കണ്ടത്തേണ്ടത് കേരളത്തിന്റെ ആവശ്യം : എ സി മൊയ്തീൻ
അതേസമയം, ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. ഇടതുസര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്‍ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകും. യു ഡി എഫില്‍ കലാപമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാദ്ധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ല. വീട് മുടക്കുന്നവര്‍ക്കല്ല വീട് നല്‍കുന്നവര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments