Latest NewsNewsIndia

ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യ, കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യന്‍ മാതൃക തെരഞ്ഞെടുത്ത് വിദേശരാഷ്ട്രങ്ങള്‍

നരേന്ദ്രമോദിയ്ക്ക് കൈയടി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തി ഇന്ത്യ. കൊറോണ വൈറസിനെ ചെറുക്കാന്‍ ഇന്ത്യന്‍ മാതൃക തെരഞ്ഞെടുക്കുകയാണ് വിദേശരാഷ്ട്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ, പദ്ധതിയില്‍ കേരളവും

അതേസമയം, ഇന്ത്യയില്‍ കോവിഡ് വ്യാപനത്തോത് താഴുന്നതിന്റെ (ഫ്‌ളാറ്റെന്‍ ദ് കര്‍വ്) ശക്തമായ സൂചന നല്‍കി പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ്. ഇതോടെ ഇന്ത്യന്‍ മോഡല്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഉത്തര്‍പ്രദേശില്‍ ഇന്നലെ ഒരു ലക്ഷത്തി എഴുതിനായിരം കോവിഡ് ടെസ്റ്റ് നടത്തിയതില്‍ 1776 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ടയിലാകട്ടെ അറുപതിനായിരത്തിന് അടുത്ത് ടെസ്റ്റ് നടത്തിയതില്‍ 4026 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച 26,567 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 39,045 പേര്‍ കോവിഡ് മുക്തരാകുകയും ചെയ്തു. യുഎസ്, തുര്‍ക്കി, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളില്‍ കോവിഡ് കേസുകള്‍ വീണ്ടും കാര്യമായി വര്‍ധിക്കുന്നതിനടയിലാണ് ഇന്ത്യയില്‍ ആശ്വാസകരമായ സ്ഥിതി. കോവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുന്നുവെന്ന വിലയിരുത്തലാണ് ആഗോള തലത്തില്‍ ഇതോടെ ഉയരുന്നത്. ഈ ചികിത്സാ രീതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തു. ഇതോടെ മരണ നിരക്ക് എല്ലായിടത്തും കുറഞ്ഞു.

വലിയ പ്രതീക്ഷയിലാണ് മോദി സര്‍ക്കാര്‍. ഇനിയുള്ള ഒരു മാസം രോഗ വ്യാപനം കുറഞ്ഞിരുന്നാല്‍ എല്ലാം അതിവേഗം പരിഹരിക്കപ്പെടും. വാക്സിന്‍ എത്തിയെന്ന ശുഭ വാര്‍ത്തകളാണ് ഇതിന് കാരണം. എല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഏകോപനത്തിന്റെ ഫലമാണെന്നും വിലയിരുത്തുന്നു.

സെപ്റ്റംബര്‍ പകുതിയോടെ പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് എന്ന രീതിയില്‍ വര്‍ധിച്ച ശേഷമാണ് ഇന്ത്യയില്‍ പ്രതിദിന കേസുകള്‍ കുറയുന്നത്. രാജ്യത്തു മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 97.17 ലക്ഷം കവിഞ്ഞു. ഇതില്‍ 91.93 ലക്ഷം പേരും കോവിഡ് മുക്തി നേടി; 1.41 ലക്ഷം പേര്‍ മരിച്ചു. മൂന്ന് ലക്ഷത്തില്‍ താഴെ മാത്രമാണ് ഇനി രാജ്യത്തെ ആക്ടീവ് കേസുകള്‍.

ആകെ വൈറസ് ബാധിതരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഇന്ത്യയിലാണ്. മറ്റാര്‍ക്കും ഇതിന് അടുത്തു പോലും എത്താനായിട്ടില്ലെന്നതാണ് വസ്തുത.

shortlink

Related Articles

Post Your Comments

Related Articles


Back to top button