പാരീസ്: ബഹുഭാര്യാത്വം അനുവദിക്കില്ല, യുവതികളുടെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷം വരെ തടവ്. നിയമം പുതുക്കി ഫ്രാന്‍സ്. ഫ്രാന്‍സില്‍ അദ്ധ്യാപകന്റെ തലവെട്ടല്‍ അടക്കമുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. അതേസമയം, രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വിഘടനവാദികള പ്രതിരോധിക്കാനാണ് ബില്ലെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം ബില്‍ ഫ്രാന്‍സിലെ മുസ്ലിം ജനങ്ങളോട് വിവേചനം കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചില മനുഷ്യാവകാശ സംഘടനകളും ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ബില്ലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ബുധനാഴ്ചയാണ് ഇമ്മാനുവല്‍ മാക്രോണ്‍ പുറത്തുവിട്ടത്.
ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്.മൂന്ന് വയസുമുതല്‍ രാജ്യത്തെ എല്ലാ കുട്ടികളും നിര്‍ബന്ധിതമായും സ്കൂളില്‍ പോയിരിക്കണം. ഹോം സ്കൂളിങ്ങ് പ്രത്യേക കേസുകളില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന ക്ലാന്‍ഡസ്റ്റൈന്‍ സ്കൂളുകളെ നിയന്ത്രിക്കാനാണ് ഇതെന്നാണ് മാക്രോണ്‍ പറയുന്നത്. എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ ചെയ്യണം. മുസ്ലിം പള്ളികളെ പ്രത്യേകമായി തിരിച്ചറിയാനാണ് ഈ തീരുമാനമെന്ന് വിഷയത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. നിലവില്‍ ഫ്രാന്‍സിലെ 2,600 ഓളം പള്ളികള്‍ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിലെ പള്ളികള്‍ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്.
യുവതികളുടെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്കുന്ന ഡോക്ടര്‍മാര്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. ഫ്രഞ്ച് ഡോക്ടര്‍മാരും മുസ്ലിങ്ങള്‍ക്കിടയില്‍ തന്നെയുള്ള ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഇത്തരം സര്‍ട്ടിഫിക്കറ്റുള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.യുവതി യുവാക്കന്മാരുടെ സമ്മതത്തോടു കൂടി തന്നെയാണോ വിവാഹം നടക്കുന്നതെന്ന് അറിയാന്‍ പ്രത്യേകമായി ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്നും ബില്ലില്‍ പറയുന്നു
Post Your Comments