Latest NewsIndiaNewsInternational

‘ചൈനയൊക്കെ എന്ത്? ഇന്ത്യയെ കണ്ട് പഠിക്കൂ’; ലോകരാഷ്ട്രങ്ങളോട് ബിൽ ഗേറ്റ്സിന് പറയാനുള്ളത്

നവീനാശയങ്ങളെ പ്രശംസിച്ച് ബിൽ ഗേറ്റ്സ്

ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം. ഇന്ത്യയുടെ നയങ്ങളെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഇന്ത്യയുടേതിനു സമാനമായി മറ്റു രാജ്യങ്ങളുമായി ചേർന്ന് ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീന സംവിധാനങ്ങൾ കൊണ്ടുവരാൻ തന്റെ ബിൽ ആൻഡ് മിലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പ്രവർത്തനം ആരംഭിച്ച വിവരം പങ്കുവെച്ച് ബിൽ ഗേറ്റ്സ്.

Also Read: മോദിയുടെ ഇന്ത്യ മികവുറ്റത്,‌ പഠിക്കാ‍നാ​ഗ്രഹിക്കുന്നവര്‍ക്ക് ഇന്ത്യയെ ചൂണ്ടിക്കാണിച്ചു കൊടുക്കും; ബില്‍ഗേറ്റ്സ്

ചൈനയല്ലാതെ മറ്റൊരു രാജ്യത്തെ കുറിച്ച് പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇനി മുതൽ ഇന്ത്യയെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് പറഞ്ഞു. ഇന്ത്യയിലിപ്പോഴുള്ള സാര്‍വത്രികമായ ഡിജിറ്റല്‍ പണമിടപാട് രീതികളെയും ആധാറിനേയും പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബില്‍ഗേറ്റ്സിന്റെ പ്രസ്താവന പുറത്ത് വന്നത്.

Also Read: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

‘യൂണിവേഴ്സൽ ഐഡന്റിഫിക്കേഷൻ, ഡിജിറ്റൽ പേയ്മെന്റ് തുടങ്ങിയ മേഖകളിൽ മികച്ച മുന്നേറ്റമാണ് ഇന്ത്യ കാഴ്ച വെയ്ക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ബാങ്കുകള്‍ തമ്മിലോ അല്ലെങ്കില്‍ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയോ പണം കൈമാറ്റം ചെയ്യുന്നതിനുളള സംവിധാനവുമുള്‍പ്പടെ ആഗോള തിരിച്ചറിയലിനും, ഡിജിറ്റല്‍ പേമെന്റിനുമായി ഇന്ത്യ വിനിയോ​ഗിച്ചതായും ഇതിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് സഹായം ചെയ്യുന്നതിനുള്ള ചിലവ് കുറച്ചു. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഡേറ്റാബേസും ഏതു ബാങ്കിൽനിന്നും സ്മാർട്ഫോൺ ആപ്ലിക്കേഷനിൽനിന്നും പണം അയയ്ക്കാൻ കഴിയുന്ന സംവിധാനവും ഇതിലുൾപ്പെടുന്നു‘.

Also Read: ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ പൂര്‍ണ്ണ തൃപ്തർ; എന്‍ഡിഎ നേട്ടം കൊയ്യുമെന്ന് വി. മുരളീധരന്‍

കോവിഡ് തീർത്ത പ്രതിസന്ധികൾക്കിടയിലും ഇത്തരം മാറ്റങ്ങൾ പാവപ്പെട്ട ജനങ്ങൾക്ക് കൂടി ഉപകാര പ്രദമായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കാര്യങ്ങൾ വലിയ രീതിയിലാണ് മാറുന്നത്. അസാധാരണമായാണ് ആ സംവിധാനത്തിനു ചുറ്റും നവീന ആശയങ്ങൾ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിങ്കപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലിന്റെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇനി മുതൽ ഇന്ത്യയെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button