2020 ൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത പ്രശസ്തരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും.പട്ടികയിൽ ഏഴാം സ്ഥാനത്താണ് നരേന്ദ്രമോദി .ഡൊണൾഡ് ട്രംപും ജോ ബൈഡനുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. ആദ്യത്തെ പത്തുപേരിൽ ഉൾപ്പെട്ട ഏക സ്ത്രീയായി കമല ഹാരിസാണ് ഉള്ളത്. അമേരിക്കൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഡൊണൾഡ് ട്രംപ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത്.
Read Also : സിപിഎം നേതാവ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ഏറ്റവും കൂടുതൽ ഉപയോഗിച്ച ഹാഷ്ടാഗ് കോവിഡ് പത്തൊൻപതാണ്.രണ്ടാം സ്ഥാനത്തെത്തിയ ഹാഷ്ടാഗ് ബ്ലാക്ക് ലൈഫ് മാറ്റേഴ്സാണ്. കൊറോണ കാലത്ത് ട്വിറ്റർ ഉപയോഗത്തിൽ വർദ്ധനവുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ ട്വീറ്റ് ചെയ്ത സാധാരണക്കാരന്റെ പട്ടികയിൽ എത്തിയത് അമേരിക്കയിൽ പോലീസ് അക്രമണത്തിൽ കൊല്ലപ്പെട്ട ജോർജ് ഫ്ലോയിഡാണ്
ലോകമെമ്പാടുമുള്ള തെരഞ്ഞെടുപ്പുകളെക്കുറിച്ച് 2020 ൽ 700 ദശലക്ഷത്തിലധികം ട്വീറ്റുകൾ ഉണ്ടായി.#StayHome ഈ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹാഷ്‌ടാഗാണ് .ട്വിറ്ററിന്റെ കമ്മ്യൂണിക്കേഷൻ വിഭാഗ ആഗോള തലവൻ ട്രേസി മക്ഗ്രോയുടെ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ കാലത്തെ ജനജീവിതത്തിനെ ട്വിറ്ററിലെ ഹാഷ്ടാഗുകൾ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്ന് ട്വിറ്റർ അവകാശപ്പെട്ടു.
Post Your Comments