കൊച്ചി: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച സ്വര്‍ണക്കേസില്‍ ചില നിര്‍ണായക നീക്കങ്ങള്‍ നടത്തി കേന്ദ്രം. കളത്തലിറങ്ങാത്ത ഉന്നതര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടുന്നുവെന്നാണ് സൂചനകള്‍. ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അടുത്ത നടപടിയിലേയ്ക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. കൂടുതല്‍ അറസ്റ്റുകളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് ഒരുങ്ങുന്നത് എന്നാണ് സൂചന.
Read Also : സ്വപ്നയുമായി സൗഹൃദം ഉണ്ടായിരുന്നു, പിശക് പറ്റിയെന്ന് വെളിപ്പെടുത്തി ശ്രീരാമകൃഷ്ണൻ
ഇതിനുമുന്നോടിയായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ ഡല്‍ഹിക്ക് വിളിപ്പിച്ചു. അമിത് ഷായുടെ ഇടപെടലിനെ തുടര്‍ന്നാണ് കമ്മീഷ്ണറെ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിലെ ‘ഉന്നത’ ബന്ധമടക്കമുള്ള പുതിയ സംഭവവികാസങ്ങളെത്തുടര്‍ന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ് അധികൃതര്‍ കമ്മിഷണറെ വിളിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
സ്വപ്നയുടെ രഹസ്യമൊഴി സംബന്ധിച്ച ഉന്നത ബന്ധങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കമ്മിഷണറോട് അടിയന്തരമായി ഡല്‍ഹിയിലെത്താന്‍ ആവശ്യപ്പെട്ടത്. രഹസ്യമൊഴിക്ക് മുന്നേ കസ്റ്റംസ് സ്വപ്നയുടെ മൊഴിയെടുത്തിരുന്നു. ഇതിലും ഉന്നതബന്ധങ്ങളെക്കുറിച്ച് സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ ഇപ്പോഴത്തെ സ്ഥതി വിലയിരുത്തുന്നതിനും കൂടുതല്‍ അറസ്റ്റുകളിലേക്ക് പോകുന്നതിനുള്ള മുന്നൊരുക്കങ്ങളും ചര്‍ച്ചയായെന്നാണ് സൂചന.
Post Your Comments