സ്വർണക്കടത്ത് പ്രതികളെ സഹായിച്ചിട്ടില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് സ്പീക്കർ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടി നൽകിയത്. സ്വപ്ന ഒരു സഹായവും ചോദിച്ചിട്ടില്ല. വിദേശത്ത് വെച്ച് സ്വപ്നയെ കണ്ടിട്ടില്ല. സ്വപ്ന സുരേഷിനെ അറിയാം, അവരുമായി സൗഹൃദം ഉണ്ട്. പക്ഷെ ഞെട്ടിക്കുന്ന പശ്ചാത്തലം അറിഞ്ഞ ശേഷം അവരുമായി ഒരു ബന്ധവും സ്ഥാപിച്ചിട്ടില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.
Also Read: ചിലർ സ്വപ്നയെ സന്ദർശിച്ചത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ : കെ.സുരേന്ദ്രൻ
സ്വപ്നയുടെ പശ്ചാത്തലം എന്താണെന്ന് ആദ്യം തന്നെ അറിയേണ്ടതായിരുന്നു. അക്കാര്യത്തിൽ പിശക് പറ്റിയെന്നും സ്പീക്കർ പറഞ്ഞു. ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളിൽ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല. ആരോപണങ്ങൾ ഉന്നയിച്ച കെ സുരേന്ദ്രൻ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരുമെന്നും സ്പീക്കർ പറഞ്ഞു.
ചെന്നിത്തലയുടെ അഴിമതി ആരോപണങ്ങൾക്ക് നിയമസഭയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് സ്പീക്കർ മറുപടി നൽകി. ചെന്നിത്തലയുടെ ആരോപണങ്ങൾ നിർഭാഗ്യകരമാണ്. ആരോപണങ്ങൾ വാസ്തവവിരുദ്ധം. വിമർശനത്തിന് വിധേയനാകാത്ത ‘വിശുദ്ധ പശുവല്ല’ സ്പീക്കർ. ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാം. ഊഹാപോഹങ്ങൾ വച്ചുള്ള പരാമർശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാ പ്രവൃത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസ്സിലാകുന്നില്ല.
Also Read: സ്വപ്നയെ പിണറായി പൊലീസിന് കിട്ടിയാൽ പിന്നെ കളി മാറും; കസ്റ്റംസിന് കാര്യം മനസ്സിലായി?!
പ്രതിപക്ഷ നേതാവിന്റെ ആവശ്യപ്രകാരമുള്ള ഉന്നത സമിതിയിൽ പ്രതിപക്ഷത്തിന്റെ ആൾക്കാരുണ്ടെന്ന് സ്പീക്കർ. ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല. കേരള നിയമസഭയ്ക്ക് നിരവധി അംഗീകാരങ്ങൾ കിട്ടി. ഊരാളുങ്കൽ സത്യസന്ധമായ സ്ഥാപനം. ഊരാളുങ്കലിന് മുൻകൂറായി 30 ശതമാനം നൽകിയത് ചട്ടപ്രകാരമെന്ന് സ്പീക്കർ. ഒരു കാര്യത്തിനും ഒളിവും മറയുമില്ല.
ശങ്കര നാരായണൻ തമ്പി ഹാൾ പുതുക്കിപണിതത് ലോക കേരള സഭയുടെ അന്തസ്സ് ഉറപ്പാക്കാൻ വേണ്ടിയാണ്. ഹാൾ പുതുക്കി പണിതത് നന്നായി എന്ന് പ്രതിപക്ഷ അംഗങ്ങൾ തന്നെ പറഞ്ഞു. ഇപ്പോൾ അതും ധൂര്‍ത്തെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Also Read: സ്വപ്നയെ കസ്റ്റഡിയിൽ ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാൻ: കെ സുരേന്ദ്രൻ
ഊരാളുങ്കൽ ലേബര്‍ സൊസൈറ്റിക്ക് ചരിത്രമുണ്ട്. അത് ആദരവോടെയാണ് കാണുന്നത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലുടെ സത്യസന്ധമായി പണികൾ ചെയ്ത് തീര്‍ക്കുന്ന സ്ഥാപനമാണത്. പണം അധികമായി കിട്ടിയാൽ തിരിച്ചു അടക്കുന്ന ലോകത്തെ ആദ്യത്തെ സ്ഥാപനമായിരിക്കും ഊരാളുങ്കലെന്നും സ്പീക്കർ പറഞ്ഞു.
Post Your Comments