കോഴിക്കോട്: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ 74ാം ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജീവ് ഗാന്ധി വധം ആകെ ഉലച്ചുകളയുമായിരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തെയും, കോണ്‍ഗ്രസിനേയും സൗമ്യത കൊണ്ടും, ഇച്ഛാശക്തി കൊണ്ടും തുന്നിച്ചേര്‍ത്ത വ്യക്തിത്വമാണ് സോണിയ. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങള്‍ക്ക് ശേഷം ദീര്‍ഘകാലം കോണ്‍ഗ്രസിനെ നയിക്കുകയും തനിക്ക് ലഭിക്കാവുന്ന പ്രധാനമന്ത്രി പദം വരെ അവര്‍ ത്യജിക്കുകയും ചെയ്തത് നാം കണ്ടതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിരൂപമാണ് സോണിയ ഗാന്ധിയെന്ന് ചെന്നിത്തല പറഞ്ഞു.ഒന്‍പത് ഭാഷകളില്‍ നൈപുണ്യമുള്ള, വിവിധ പ്രാദേശിക കക്ഷികളെ ഒരുമിച്ചു നിര്‍ത്തി സഖ്യസര്‍ക്കാറുണ്ടാക്കുകയും അതിന് തുടര്‍ഭരണം നല്‍കുന്നതിന് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തേജസായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസ നേരുന്നതായി രമേശ് ചെന്നിത്തല ഫേസ്‌ബുക് പോസ്റ്റില്‍ പറഞ്ഞു. പോസ്റ്റ് കാണാം:
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിശ്ചയദാർഢ്യത്തിന്റെ പ്രതിരൂപമാണ് സോണിയ ഗാന്ധി. രാജീവ് ഗാന്ധി വധം ആകെ ഉലച്ചുകളയുമായിരുന്ന ഇന്ത്യൻ രാഷ്ട്രീയത്തെയും, കോൺഗ്രസിനേയും സൗമ്യത കൊണ്ടും, ഇച്ഛാശക്തി കൊണ്ടും തുന്നിച്ചേർത്ത വ്യക്തിത്വം. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾക്ക് ശേഷം ദീർഘകാലം കോൺഗ്രസിനെ നയിക്കുകയും തനിക്ക് ലഭിക്കാവുന്ന പ്രധാനമന്ത്രി പദം വരെ അവർ ത്യജിക്കുകയും ചെയ്തത് നാം കണ്ടതാണ്.
ഒൻപത് ഭാഷകളിൽ നൈപുണ്യമുള്ള, വിവിധ പ്രാദേശിക കക്ഷികളെ ഒരുമിച്ചു നിർത്തി സഖ്യ സർക്കാരുണ്ടാക്കുകയും അതിന് തുടർഭരണം നൽകുന്നതിന് ചുക്കാൻ പിടിക്കുകയും ചെയ്ത ഇന്ത്യൻ രാഷ്ട്രീയത്തിന്റെ തേജസ്സ്, സോണിയ ഗാന്ധിക്ക് ജന്മദിനാശംസകൾ
Post Your Comments