KeralaLatest NewsNews

ഭീഷണിക്ക്​ പിന്നില്‍ സർക്കാർ; ചോദ്യം ചെയ്​താല്‍ ഉന്നതര്‍ കുടുങ്ങും: ചെന്നിത്തല

സ്വപ്​നക്കെതിരായ ഭീഷണിയുടെ പശ്​ചാത്തലത്തിലാണ്​ നീക്കം.

തിരുവനന്തപുരം: സർക്കാരിനെതിരെ പരസ്യപരാമർശവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെതിരായ ഭീഷണിക്ക്​ പിന്നില്‍ സംസ്ഥാന സര്‍ക്കാറാണെന്ന്​​ ചെന്നിത്തല. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: സി.എം രവീന്ദ്രന്റെ മുഖം രക്ഷിക്കാൻ കടകംപള്ളി; നാടകമെന്ന് ഇ ഡി

എന്നാൽ സി.എം രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്​. രവീന്ദ്രനെ ചോദ്യം ചെയ്​താല്‍ ഉന്നതര്‍ കുടുങ്ങും. രവീന്ദ്രന്റെ അസുഖം സംബന്ധിച്ച്‌​ എയിംസില്‍ നിന്നുള്ള സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത്​ കേസിലെ അന്വേഷണം അട്ടിമറിക്കാനാണ്​ സര്‍ക്കാറിന്റെ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്വപ്​നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട്​ കസ്​റ്റംസ്​ കോടതിയെ സമീപിച്ചേക്കും. സ്വപ്​നക്കെതിരായ ഭീഷണിയുടെ പശ്​ചാത്തലത്തിലാണ്​ നീക്കം. സ്വപ്​നക്കെതിരായ ഭീഷണിക്ക്​ പിന്നില്‍ ജയില്‍ ​ഉദ്യോഗസ്ഥരാണെന്നാണ്​ കസ്​റ്റംസ്​ നിലപാട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button