Latest NewsKerala

രാജസ്ഥാനില്‍ ആര്? സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാക്കള്‍

രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും അറിയിച്ചു

ജയ്പുര്‍: രാജസ്ഥാനില്‍ ബിജെപിയില്‍ നിന്നും ഭരണം തിരിച്ചു പിടിക്കാനൊരുങ്ങി ബിജെപി. ആദ്യഘട്ടഫലം പുറത്തുന്നതോടെ 102 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നുണ്ടങ്കിലും 71 സീറ്റുകളില്‍ ബിജെപിയ്ക്കു മുന്നേറ്റമുണ്ട്. അതേസമയം മറ്റ് പാര്‍ട്ടികള്‍ക്ക് 22 സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നതിനാല്‍ അവരുടെ തീരുമാനവുംസര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാകും. അതേസമയം ബിഎസ്പിക്ക് ആറു സീറ്റുകളിലാണ് ഇവിടെ മുന്നേറ്റം

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് രാജസ്ഥാനില്‍ എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ക്യാംപില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണം പിടിക്കാന്‍ കഴിയാതെ പോയ ചരിത്രമാണ് കോണ്‍ഗ്രസിന് ഉളളത്. ഇനി തെറ്റ് ആവര്‍ത്തിക്കാതിരിക്കാനാണ് ഇപ്പോഴത്തെ ചര്‍ച്ച.

അതേസമയം രാജസ്ഥാനില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button