ജയ്പ്പൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ്, രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടകള്‍ തകരുന്നു. ബിജെപിയ്ക്ക് വന്‍ മുന്നേറ്റം . അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന രാജസ്ഥാനിലാണ് ഇപ്പോള്‍ ബിജെപി മുന്നിലെത്തിയിരിക്കുന്നത്. 4371 പഞ്ചായത്ത് സമിതികളില്‍ 1833 സീറ്റുകള്‍ ബിജെപിയും 1713 സീറ്റുകള്‍ കോണ്‍ഗ്രസും നേടി. 420 സ്വതന്ത്രരും എന്‍ഡിഎ ഘടകകക്ഷിയായ ആര്‍എല്‍പി (രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി) 56 സീറ്റുകളും നേടി. സിപിഎമ്മിന് 16 സീറ്റുകള്‍ ലഭിച്ചു.
Read Also : ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ ആശാ കിഷോറിന് തിരിച്ചടി
21 ജില്ലാ പഞ്ചായത്തുകളിലെ 636 സീറ്റുകളില്‍ 265 എണ്ണം ബിജെപി നേടി. 201 എണ്ണം കോണ്‍ഗ്രസും. സിപിഎമ്മും സ്വതന്ത്രരും രണ്ടു വീതവും നേടി. കര്‍ഷസമരങ്ങളുടെ പശ്ചാത്തലത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ അടക്കം പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, കര്‍ഷക സമരങ്ങള്‍ ജനമനസുകളില്‍ ഏശിയില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
Post Your Comments