ഗുവാഹത്തി : അരുണാചൽ പ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ബിജെപി. തിരഞ്ഞെടുപ്പിൽ പല സീറ്റിലും മത്സരിക്കാൻ ആളില്ലാതെ വന്നതോടെയാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് മൂലം നീട്ടിവയ്ക്കുകയായിരുന്നു.
ഡിസംബർ 22നാണ് പോളിങ്. 26ന് വോട്ടെണ്ണും. പലയിടത്തും സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ പിൻവലിച്ചെന്നും ചിലയിടത്ത് ഒരാൾ മാത്രമാണ് പത്രിക സമർപ്പിച്ചതെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഡപ്യൂട്ടി സെക്രട്ടറി ഹബുങ് ലംപുങ് പറഞ്ഞു. ഇറ്റാനഗർ കോർപറേഷനിലെ 20 വാർഡിൽ അഞ്ചെണ്ണത്തിൽ എതിരില്ലാതെ സ്ഥാനാർഥികൾ വിജയിച്ചു.
242 ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ 96 പേർ എതിരില്ലാതെ ജയിച്ചു. 8291 ഗ്രാമപഞ്ചായത്ത് സീറ്റിൽ 5410 സീറ്റിലും 96 ജില്ലാ പഞ്ചായത്ത് സീറ്റിലും 5 കോർപറേഷൻ സീറ്റിലും വിജയിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ചുമതല വഹിക്കുന്ന തര തരക് പറഞ്ഞു.
Post Your Comments