Latest NewsNewsIndia

മാധ്യമങ്ങളെ ‘രണ്ട് പൈസ വിലയുള്ളത്’ എന്ന് പരാമര്‍ശിച്ച് തൃണമൂൽ എംപി; പ്രതിഷേധം ശക്തം

കൊൽക്കത്ത : മാധ്യമങ്ങളെ അപമാനിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മോയിത്ര. പശ്ചിമ ബംഗാളിലെ മാധ്യമ പ്രവർത്തകരെയാണ് എംപി പരസ്യമായി അപമാനിച്ചത്. പാര്‍ട്ടി യോഗത്തില്‍ മാധ്യമങ്ങളെ രണ്ട് പൈസയ്ക്ക് വിലയുള്ളവർ എന്ന പരാമർശമാണ്എംപി നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മഹുവ മോയിത്രയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

നാദിയ ജില്ലയിൽ നടന്ന യോഗത്തിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകരോടാണ് മോയിത്ര മോശമായി പെരുമാറിയത്. ‘രണ്ടു പൈസക്കാരായ പത്രക്കാരെ ആരാണ് ഇങ്ങോട്ട് ക്ഷണിച്ചത്. ഇതിനെ ഇവിടെ നിന്നും നീക്കം ചെയ്യു. സ്വന്തം മുഖം ടിവിയിൽ കാണാൻ വേണ്ടിയാണ് ചില പാർട്ടി പ്രവർത്തകർ ഇവരെ ക്ഷണിക്കുന്നത്. എന്നാൽ ഈ പരിപാടി ഇവിടെ നടക്കില്ല’ എന്നാണ് മോയിത്ര യോഗത്തിൽ പറഞ്ഞത്.

ഇതോടെ മഹുവ മോയിത്രയുടെ പ്രസ്താവനയ്‌ക്കെതിരെ മുതിർന്ന രാഷ്ട്രീയ പ്രവർത്തകരുൾപ്പെടെയുള്ള ആളുകൾ പ്രതിഷേധം നടത്തി. കൊൽക്കത്ത പ്രസ് ക്ലബും ഇതിനെതിരെ രംഗത്തെത്തി. സംഭവത്തിൽ മാപ്പു പറയണമെന്നും പ്രസ് ക്ലബ് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ നിലപാട് ശരിയായിരുന്നു എന്ന് ആവര്‍ത്തിച്ച് പിന്നീട് മഹുവ മോയിത്ര ട്വീറ്റ് ചെയ്തു. ‘ഞാന്‍ പറഞ്ഞ വേദനിപ്പിക്കുന്ന, ശരിയായ കാര്യത്തിന് ക്ഷമ ചോദിക്കുന്നു’ എന്നായിരുന്നു അവരുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button