തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണമൊഴുക്ക് ഗള്‍ഫില്‍ നിന്നല്ലെന്ന് സൂചന. ഈ സ്വര്‍ണങ്ങള്‍ മുഴുവനും ഈജിപ്റ്റില്‍ നിന്ന് എത്തിയതാണെന്നാണ് ദേശീയ അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഇതോടെ ഈജിപ്റ്റില്‍ നിന്നുള്ള സ്വര്‍ണക്കടത്തിനു പിന്നില്‍ മലയാളി വ്യവസായിയാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയ്ക്കുന്നത്. ദാവൂദ് അല്‍ അറബി-പ്രവാസി മലയാളിയായ വ്യവസായി സ്വര്‍ണ്ണ കടത്തില്‍ കസ്റ്റംസിന് നല്‍കിയ മൊഴികളില്‍ പ്രതികള്‍ പറഞ്ഞ പേരുകളില്‍ ഒന്നാണ് ഇത്. മൊഴികളുണ്ടെങ്കിലും ആരാണ് ഇയാളെന്ന് വ്യക്തമായി കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കീറാമുട്ടിയായി തീര്‍ന്നിരിക്കുന്നതും.
Read Also : കേരളത്തിലെ എംപിമാര്‍ അറസ്റ്റില്‍ : അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്ത ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍
ഈജിപ്റ്റില്‍ സ്വര്‍ണ്ണ ഖനി സ്വന്തമായുള്ള പ്രവാസിയാണെന്ന സൂചനകളും പുറത്തു വരുന്നു. ഈ ഖനി സ്വന്തമാക്കിയ പ്രവാസിയാണ് കടത്തിലെ പ്രധാനിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വ്യവസായിയിലേക്ക് എത്താനുള്ള തെളിവുകള്‍ കൃത്യമായി അന്വേഷണ സംഘത്തിന് കിട്ടിയിട്ടുമില്ല. സ്വര്‍ണ്ണ കടത്തില്‍ മൊഴിക്കപ്പുറമുള്ള തെളിവുകള്‍ ഈ വ്യവസായിയ്ക്കെതിരെ കിട്ടുമോ എന്ന അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. സ്വപ്നയുടെ മൊഴിയുള്ള എല്ലാവരും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. തെളിവുകള്‍ കിട്ടിയാല്‍ ഉടന്‍ ഇവരെ അറസ്റ്റ് ചെയ്യാനാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് മുകളില്‍ നിന്ന് കിട്ടിയിരിക്കുന്ന നിര്‍ദ്ദേശം.
ഈജിപ്റ്റിലെ നൈല്‍ നദിക്കും ചെങ്കടലിനുമിടയിലുള്ള പര്‍വതപ്രദേശത്ത് നിന്നാണ് സ്വര്‍ണ്ണത്തിന്റെ ഭൂരിഭാഗവും ഖനനും ചെയ്യുന്നത്. ഇവിടെ ഒരു പ്രവാസിക്ക് ഖനിയുണ്ടെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. സ്വര്‍ണ്ണ കടത്തുകാര്‍ ഇയാളെ പേരേര എന്നാണ് വിളിക്കുന്നത്. അല്‍ അറബിയും പേരേരയും രണ്ടു പേരാണെന്ന വിലയിരുത്തലാണുള്ളത്. ഈ വ്യക്തികളിലേക്ക് സൂചന നല്‍കുന്ന പ്രത്യക്ഷ തെളിവൊന്നും കിട്ടാത്തതും കേന്ദ്ര ഏജന്‍സികളെ വലക്കുന്നുണ്ട്.
സ്വപ്നാ സുരേഷും സരിത്തും കസ്റ്റംസിന് കൊടുത്ത മൊഴിയിലും ഒരു പ്രവാസി വ്യവസായി കടന്നു കൂടിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് ദാവൂദ് അല്‍ അറബിയും പേരേരയും സംശയ നിഴലിലാകുന്നത്.
അതേസമയം, ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, പൊലീസിലെ ഉന്നതന്‍, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടന്‍, പ്രവാസി ക്ഷേമത്തിനുള്ള സര്‍ക്കാര്‍ ഏജന്‍സിയുടെ ഉന്നതന്‍, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാര്‍ എന്നിവരുടെ പേരുകളുണ്ടെന്നും കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു
Post Your Comments