KeralaLatest NewsNews

കടലില്‍ അസാധാരണ ശക്തിയുള്ള ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നു, ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കേരളത്തെ

തിരുവനന്തപുരം : കടലില്‍ അസാധാരണ ശക്തിയുള്ള ചുഴലിക്കാറ്റുകള്‍ രൂപംകൊള്ളുന്നു, ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത് കേരളത്തെ. സമുദ്രോപരിതലത്തിലെ ചൂട് ഇരട്ടിയായി വര്‍ധിക്കുന്നതാണ് ഇതിനുള്ള കാരണമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്ന് അസാധാരണമായ ചുഴലിക്കാറ്റുകളും രൂപമെടുക്കുന്നു. ഓഖി മുതല്‍ അടുത്തിടെ കാലാവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ക്കും , ചുഴലിക്കാറ്റുകള്‍ക്കും കാരണം സമുദ്രോപരിതല താപനില ക്രമാതീതമായതിന്റെ പ്രതികരണമാണെന്ന് ശാസ്ത്രജ്ഞര്‍.

Read Also : കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനങ്ങള്‍ക്ക് അധിക വായ്പ, പദ്ധതിയില്‍ കേരളവും

ഈ വര്‍ഷം ബംഗാള്‍ ഉള്‍ക്കടലില്‍ അല്ലെങ്കില്‍ അറേബ്യന്‍ കടലില്‍ നിന്ന് ഉത്ഭവിച്ച അഞ്ച് ചുഴലിക്കാറ്റുകളില്‍ നാലെണ്ണം കൊടുങ്കാറ്റിന്റെ വിഭാഗത്തില്‍പ്പെട്ടവയാണ് . മണ്‍സൂണിന് മുമ്പുള്ള കാലഘട്ടത്തില്‍ അറബിക്കടലിലും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മണ്‍സൂണിനു ശേഷമുള്ള മാസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലിലും ചുഴലിക്കാറ്റുകളുടെ രൂപീകരണം ഉണ്ടാകുന്നു . കടല്‍ ചൂടുപിടിക്കുന്തോറും കൂടുതല്‍ ശക്തിയേറിയ ചുഴലിക്കാറ്റുകള്‍ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മൃതുഞ്ജയ് മോഹപത്ര പറഞ്ഞു.

ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റായിരുന്നു ‘അംഫാന്‍’. ബംഗാള്‍ ഉള്‍ക്കടലില്‍ ഇത് രൂപപ്പെടുകയും ഒരു ‘സൂപ്പര്‍ സൈക്ലോണിക് കൊടുങ്കാറ്റായി’ തീവ്രമാവുകയും ചെയ്തു, അറേബ്യന്‍ കടലില്‍ രൂപംകൊണ്ട മറ്റൊരു ചുഴലി, ‘നിസര്‍ഗ’ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റായിരുന്നു. ‘ഗതി’ ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ തീരത്തെ ബാധിച്ചു. കേരളത്തില്‍ ഇക്കാലയളവില്‍ ശക്തമായ മഴ പെയ്തു, പക്ഷേ നവംബര്‍ 23 ന് അത് സൊമാലിയ തീരം കടന്നു.

 

സമുദ്രോപരിതലത്തിലെ ചൂട് 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുമ്പോള്‍ ചുഴലിക്കാറ്റിനു സാധ്യത തെളിയും .

shortlink

Related Articles

Post Your Comments

Related Articles


Back to top button