ലണ്ടന്‍ : ഏറ്റവും സുരക്ഷിതമെന്ന് അവകാശപ്പെട്ട കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഫൈസര്‍ – ബയോണ്‍ടെക് കൊവിഡ് വാക്സിന് സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശവുമായി ബ്രിട്ടണ് രംഗത്ത്് എത്തി. വാക്സിന് പുറത്തിറക്കി ആദ്യ ദിവസം തന്നെ രണ്ട് പേരില്‍ ആരോഗ്യ പ്രശ്നങ്ങള്‍ പ്രകടമായതിന് പിന്നാലെയാണ് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ മുന്നറിയിപ്പ്.
Read Also :ആദ്യം വാക്സിന് ലഭിക്കുക മുപ്പതു കോടിപ്പേര്‍ക്ക് , തയ്യാറെടുപ്പുകളോടെ ഇന്ത്യ
കഴിഞ്ഞ ദിവസമാണ് ബ്രിട്ടനില്‍ മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്സിന് വിതരണം ആരംഭിച്ചത്. അസ്വസ്ഥതകള്‍ പ്രകടമാക്കിയവര്‍ക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.
അലര്‍ജിയുള്ളവരില്‍ വാക്സിന്റെ ഉപയോഗമെങ്ങനെ ബാധിക്കുമെന്ന് കൂടുതല്‍ പഠനങ്ങള്‍ നടത്തുമെന്നും മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി അറിയിച്ചു. ഏജന്‍സിയുടെ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഫൈസറും വ്യക്തമാക്കി. സാധാരണ പുതിയ വാക്സിനുകള്‍ ഇറങ്ങുമ്ബോള്‍ അലര്‍ജിയുള്ളവര്‍ക്ക് മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി മുന്നറിയിപ്പ് നല്‍കാറുണ്ട്.
കഠിനമായി അലര്‍ജി അവസ്ഥകളുള്ളവരെ തങ്ങളുടെ അവസാനഘട്ട പരീക്ഷണങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നതായും വളരെ കുറഞ്ഞ ശതമാനം പേരില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ട്രയലില്‍ കണ്ടെത്തിയെന്നും ഫൈസര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments