Latest NewsKeralaNews

വോട്ടിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അരിവിതരണം നടത്തിയെന്ന് പരാതി

കൊച്ചി : വോട്ടിനായി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അരിവിതരണം നടത്തിയതായി പരാതി. കൊച്ചിയിലാണ് സംഭവം. വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന കൊച്ചിയിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അരി വിതരണം ചെയ്തത്.

കൊച്ചി കോര്‍പറേഷന്‍ 61-ാം ഡിവിഷനായ രവിപുരത്തെ ഫിഷറീസ് കോളനിയിലാണ് അരിവിതരണം നടത്തിയത്. വൈകീട്ട് ആറുമണിയോടെയാണ് കോളനിയിലെ വീടുകളിലെത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച ശേഷം അരി വിതരണം ചെയ്യുകയായിരുന്നു.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ബി ജെ പി സംസ്ഥാന കൗണ്‍സിലംഗം കെ ജി ബാലഗോപാല്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button