Latest NewsIndiaNews

കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ അഞ്ച് നിര്‍ദേശങ്ങള്‍, കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രം അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിനിടയിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ അഞ്ച് നിര്‍ദേശങ്ങളുമായി രംഗത്ത് എത്തിയത്. താങ്ങുവില നിലനിലനിര്‍ത്തുമെന്ന ഉറപ്പുള്‍പ്പെടെ മുന്‍പും കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത അഞ്ചിന നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം രേഖാമൂലം കര്‍ഷകരെ അറിയിച്ചത്.

Read Also : രവീന്ദ്രന്റെ നാടകത്തിന് അവസാനമായില്ല, ആശുപത്രിവാസത്തില്‍ തന്നെ : പ്രശ്‌നം തലച്ചോറിന്

അതേസമയം കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാതെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിവിധ കര്‍ഷകസംഘടനാപ്രതിനിധികള്‍ ഇന്ന് നിര്‍ണ്ണായക ചര്‍ച്ച നടത്തും. കാര്‍ഷികവിപണികളിലും പുറത്തും ഒരേ നികുതി, കാര്‍ഷികവിപണിക്ക് പുറത്തും രജിസ്‌ട്രേഷന്‍ സൗകര്യം, സ്വകാര്യമേഖലയ്ക്ക് നിയന്ത്രണം ഏര്‍പ്പെര്‍ത്തും, കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം മുതലായവയാണ് താങ്ങുവിലയ്ക്ക് പുറമേ കേന്ദ്രം കര്‍ഷകര്‍ക്ക് എഴുതിനല്‍കിയ നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഉദ്ദേശമില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button