കൊൽക്കത്ത : സ്‌കൂൾ കെട്ടിടത്തിനുള്ളിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വപൻ ദാസ് എന്ന മുപ്പത് വയസുകാരനാണ് പശ്ചിമ ബംഗാളിലെ കൂച്ച്ബെഹാർ ജില്ലയിലെ സ്‌കൂൾ കെട്ടിടത്തിനുള്ളിലെ സീലിംഗിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം ബിജെപി പ്രവർത്തകന്റെ രണം കൊലപാതകമാണെന്നും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ഇതിൽ പങ്കുണ്ടെന്നും ബിജെപി ആരോപിച്ചു. തൃണമൂൽ കോൺഗ്രസിലെ അക്രമികളാണ് ദാസിനെ കൊലപ്പെടുത്തിയതെന്നും ശേഷം മൃതദേഹം തൂക്കിലേറ്റിയതാണെന്നുമാണ് ബിജെപിയുടെ ആരോപണം. തറയിൽ രക്തക്കറ ഉണ്ടായിരുന്നു, മരിച്ച യുവാവിന്റെ കാലുകൾ നിലത്ത് സ്പർശിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് ടിഎംസിയുടെ കൊലപാതകമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി പ്രാദേശിക ബിജെപി നേതാവ് പറഞ്ഞു.
എന്നാൽ ഏത് അസ്വഭാവിക മരണത്തെയും ഭരണകക്ഷിയുമായി ബന്ധിപ്പിക്കാനുള്ള ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇത്തരം ആരോപണങ്ങളെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.
Post Your Comments