Latest NewsNewsIndia

കര്‍ണാടകയില്‍ ഗോവധം നിരോധിച്ചു; നിയമം ലംഘിച്ചാൽ 7 വർഷം വരെ തടവും പിഴയും

ബംഗളൂരു : കര്‍ണാടകയില്‍ ഗോവധ നിരോധന ബിൽ നിയമസഭ പാസാക്കി. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. നിയമം ലംഘിച്ചാൽ എഴുവർഷം വരെ തടവും, 50,000 മുതൽ 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കും. ഉപരിസഭയിൽകൂടി ബിൽ പാസാകുന്നതോടെ സംസ്ഥാനത്ത് പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കൊല്ലുന്നത് നിയമവിരുദ്ധമാകും.

എസ്‌ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവദിക്കും. നിയമം ലംഘിക്കുന്നവർ  കുറ്റവാളികളാണെന്ന് തെളിഞ്ഞാൽ അവരുടെ വസ്തുക്കൾ വാഹനങ്ങൾ തുടങ്ങിയവ കണ്ടുകെട്ടാനും സർക്കാരിന് കഴിയും.

അതേസമയം യാതൊരു ചർച്ചയുമില്ലാതെയാണ് ബിൽ അവതരിപ്പിച്ചതെന്ന് മുൻ കർണാടക മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ഇന്ന് ഞങ്ങളെ അതിശയിപ്പിച്ച്, മൃഗസംരക്ഷണ മന്ത്രി മൃഗസംരക്ഷണ ബില്ല് അവതരിപ്പിച്ചു. ഇതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. ഇത് ഞങ്ങളെല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button