![](/wp-content/uploads/2020/12/kummanam.jpg)
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുന്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ഒ രാജഗോപാല്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച കുമ്മനം രാജശേഖരന്‍ ഹിന്ദു നേതാവ് എന്ന രീതിയിലായിരുന്നു ആദ്യം അറിയപ്പെട്ടിരുന്നത്.
Also Read:ഉച്ചയ്‌ക്ക് മുമ്പ് എല്ലാവരും വോട്ട് ചെയ്യണം; തിരുവനന്തപുരം ബിജെപിയ്ക്ക് തന്നെ: സുരേഷ് ഗോപി
അദ്ദേഹത്തെ ഒരു പൊതുപ്രവർത്തകൻ എന്ന രീതിയിൽ എല്ലാവർക്കും അറിയാമെങ്കിലും ഒരു രാഷ്ട്രീയക്കാരൻ എന്ന രീതിയിൽ ആർക്കും അറിയില്ലെന്ന് രാജഗോപാൽ പറയുന്നു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ശോഭാ സുരേന്ദ്രന്‍ പുറത്ത് പറയാതിരിക്കുകയായിരുന്നു നല്ലത്. എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഫോര്‍മുല ആര്‍ക്കും ആവിഷ്‌ക്കരിക്കാനാവില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
നേമത്ത് സുരേഷ് ഗോപിയെ മത്സരിപ്പിക്കാനുള്ള ആലോചനയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ താൻ വീണ്ടും മത്സരിക്കുമെന്ന് അദ്ദേഹം പറയുന്നു.
Post Your Comments