ആന്ധ്രാപ്രദേശിലെ അജ്ഞാത രോഗബാധയ്ക്ക് പിന്നിലെ കാരണം കണ്ടെത്തി. കീടനാശിനിയിലെ രാസവസ്തുവാണ് രോഗബാധയ്ക്ക് പിന്നിലെന്ന് റിപ്പോർട്ട്. പരിശോധനാ റിപ്പോർട്ടുകളുടെ പ്രാഥമിക വിശകലനത്തിനൊടുവിലാണ് വിദഗ്ധർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. വിശദമായ പരിശോധന നടന്നു വരികയാണ്.
Also Read: നിന്ന നിൽപ്പിൽ ബോധരഹിതരാകുന്നു, ഒരു മരണം; ഭീതിയുണർത്തി അജ്ഞാത രോഗം
കിടനീശിനിയിലും മറ്റുമുള്ള ഓർഗാനോക്ലോറിൻ എന്ന ഘടകം മൂലമാണോ ആളുകൾ നിന്ന നിൽപ്പിൽ കുഴഞ്ഞു വീഴുന്നതെന്ന സംശയവുമുണ്ട്. കീടനാശിനികളിലും കൊതുക് നശീകരണികളിലും വ്യാപകമായി ഉപയോഗിക്കുന്ന ഘടകമാണ് ഓർഗാനോക്ലോറിൻ. രോഗകാരണം കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രദേശത്ത് നിന്നും വെള്ളത്തിന്റേയും പാലിന്റേയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
Also Read: ആന്ധ്രയിലെ അജ്ഞാത രോഗത്തിന് പിന്നിലെ കാരണം; ലക്ഷണങ്ങൾ ഇവയൊക്കെ
ആന്ധ്രാ പ്രദേശിലെ ഏലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ 300ലധികം ആളുകളെയാണ് അജ്ഞാത രോഗം ബാധിച്ചത്. രണ്ട് പേർ ഇതിനോടകം മരണപ്പെട്ടിട്ടുണ്ട്. അപസ്മാരം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണ് രോഗികളിൽ പ്രകടമാകുന്നത്. ഇവ പ്രകടമായാൽ രോഗബാധിതർ പൂർണ്ണമായും അബോധാവസ്ഥയിലേക്ക് എത്തുകയാണ്.
Post Your Comments