ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാത രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഞായറാഴ്ച രോഗബാധിതനായ ഒരാൾ മരിച്ചു. രോഗ ലക്ഷണങ്ങളോടെ വിജയവാഡയിലെ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെ പ്രവേശിപ്പിച്ച 45കാരനാണ് വൈകിട്ടോടെ മരിച്ചത്.
നിരവധിയാളുകളെയാണ് ആശുപതിയിൽ പ്രദേശിപ്പിച്ചിരിക്കുന്നത്. 220ലധികം ആളുകളാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 70 രോഗികളെ ഡിസ്ചാർജ് ചെയ്തു. രോഗികളുടെ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും കാര്യമായതൊന്നും കണ്ടെത്താൻ സാധിച്ചില്ല. വളരെ പെട്ടന്നാണ് രോഗം ആളുകളിലേക്ക് പടരുന്നത്.
Also Read: സക്കീർ ഹുസൈനും ബിനീഷും ‘ചങ്ക്സ്‘; പരപ്പന അഗ്രഹാരയിൽ മുറി ഒഴിവുണ്ട്, സക്കീറിന് പതിയേ പോകാം
ചുമ, ക്ഷീണം, വിറയൽ, അപസ്മാരം, ഛർദ്ദി, പെട്ടന്ന് ബോധരഹിതരാവുക തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടന്ന് തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. മുന്‍കരുതലെന്നോണം വീടുകള്‍ തോറും സര്‍വേ നടത്തുകയാണ് ആരോഗ്യ പ്രവർത്തകർ.
Post Your Comments