Latest NewsNewsIndia

ആന്ധ്രയിലെ അജ്ഞാത രോഗത്തിന് പിന്നിലെ കാരണം; ലക്ഷണങ്ങൾ ഇവയൊക്കെ

രോഗികളിൽ എല്ലാവരിലും കൊവിഡ് പരിശോധന നടത്തി. എല്ലാവരും നെഗറ്റീവ് ആണ്.

കൊവിഡ് 19 ഭീതി നിലനിൽക്കേ രാജ്യത്ത് മറ്റൊരു രോഗം കൂടെ പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. ആന്ധ്രാപ്രദേശിലെ വിവിധയിടങ്ങളിൽ അജ്ഞാത രോഗം പടർന്നുപിടിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ എലൂരിൽ നിരവധിയാളുകളെയാണ് പ്രദേശിപ്പിച്ചിരിക്കുന്നത്. 220ലധികം ആളുകളാണ് ചികിത്സ തേടിയിരിക്കുന്നത്. ഇതിൽ 70 രോഗികളെ ഡിസ്ചാർജ് ചെയ്തു. ബാക്കിയുള്ളവരിൽ 76 സ്ത്രീകളും 46 കുട്ടികളും ഉൾപ്പെടുന്നു.

പ്രായാധിക്യം ഉള്ളവർക്കും കുട്ടികൾക്കുമാണ് രോഗം പടരുന്നത്. രോഗികളുടെ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും കാര്യമായതൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഇതിൽ കുറച്ചാളുകളുടെ നില ഗുരുതരമാണ്. രോഗികളിൽ എല്ലാവരിലും കൊവിഡ് പരിശോധന നടത്തി. എല്ലാവരും നെഗറ്റീവ് ആണ്. കോവിഡ് ആയിരിക്കുമെന്നായിരുന്നു ആരോഗ്യപ്രവർത്തകർ ആദ്യം കരുതിയത്. എന്നാൽ, കൊവിഡ് അല്ലെന്ന് വ്യക്തമായതോടെ കാരണം കണ്ടെത്താനാകാതെ ആയിരിക്കുകയാണ്.

Also Read: അജ്ഞാത രോഗം പടരുന്നു : നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചുമ, ക്ഷീണം, വിറയൽ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ എത്രയും പെട്ടന്ന് തന്നെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് ചികിത്സ തേടേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button