തെലുങ്കിലെ പ്രശസ്ത ഗായിക സുനിത ഉപദര്‍ശിതയുടെ വിവാഹവുമായി ബന്ധപ്പെട്ട് നിരന്തരം ഗോസിപ്പുകള്‍ വരാറുണ്ടായിരുന്നു. അന്നൊക്കെ ഇത് നിഷേധിച്ചെങ്കിലും ഒടുവില്‍ വിവാഹത്തെ കുറിച്ച് സുനിത തന്നെ പറയുകയാണ്. ഡിസംബര്‍ ഏഴിന് രാവിലെ സുനിതയുടെയും റാമിന്റെയും വിവാഹനിശ്ചയം നടന്നത്.
തെലുങ്കിലെ ഡിജിറ്റല്‍ മീഡിയ ഹൗസിലെ സീനിയര്‍ എക്‌സിക്യൂട്ടീവാണ് റാം. സുനിതയുടെ രണ്ടാം വിവാഹമാണിത്. ആദ്യത്തെ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. ഫേസ്ബുക്ക് പേജിലൂടെ സുനിത തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
അടുത്ത കുടുംബത്തിനൊപ്പം പങ്കെടുത്ത ചടങ്ങിലായിരുന്നു നിശ്ചയം. വൈകാതെ വിവാഹം ഉണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ്.ചടങ്ങിനെത്തിയ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രവും സുനിത പങ്കുവെച്ചു.
Post Your Comments