Latest NewsIndia

രണ്ട്​ ഇതര സംസ്ഥാന തൊഴിലാളികളെ കഴുത്തറുത്ത്​ കൊന്നു : ഡിവൈഎസ്പിക്കും യുവതിക്കും വെട്ടേറ്റു

മരിച്ച രണ്ട് പേരുടെയും കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ഞായറാഴ്ച്ച അര്‍ധരാത്രിയാണ് സംഭവം.

കട്ടപ്പന: ഇരട്ടയാര്‍ വലിയ തോവാളയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു, സ്ത്രീക്ക് പരിക്ക്. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈഎസ്പി എന്‍.സി. രാജ്മോഹനും പരിക്കേറ്റു. വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജ്ജിന്റെ പുരയിടത്തില്‍ കൃഷിപ്പണി ചെയ്തിരുന്ന ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹല്‍ സ്വദേശിയായ സജ്ഞയ് ബാസ്‌കി(30) ആണ് കൂടെ ഒപ്പമുള്ള ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ശുക്ലാല്‍ മറാന്‍ഡി(43), ജമേഷ് മൊറാന്‍ഡി(32) എന്നിവരെ വെട്ടിക്കൊന്നത്.

മരിച്ച രണ്ട് പേരുടെയും കഴുത്തിനും തലക്കുമാണ് വെട്ടേറ്റത്. ഞായറാഴ്ച്ച അര്‍ധരാത്രിയാണ് സംഭവം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന യുവതിക്ക്​ വെ​ട്ടേറ്റിട്ടുണ്ട്​. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ഝാര്‍ഖണ്ഡ് ഗോഡ ജില്ലയില്‍ പറയ്ഹല്‍ സ്വദേശി സഞ്ജയ് ബസ്കിയെ (30) പൊലീസ് ഏലത്തോട്ടം വളഞ്ഞ്​ സാഹസികമായി പിടികൂടി. പ്രതിയെ പിടികൂടുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പി ഉള്‍​െപ്പടെ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.

​ ഞായറാഴ്​ച രാത്രി പതിനൊന്നോടെയാണ് സംഭവം. സംഭവം സംബന്ധിച്ച്‌​ പൊലീസ് പറയുന്നത്:

നാലുമാസമായി ഝാര്‍ഖണ്ഡ് സ്വദേശികള്‍ പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജി​ന്റെ ഏലത്തോട്ടത്തില്‍ പണിക്ക് എത്തിയിട്ട്.ജോര്‍ജി​ന്‍െറ വീടിനോട് ചേര്‍ന്ന കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞായറാഴ്ച ടൗണില്‍ പോയി തിരിച്ചുവന്ന തൊഴിലാളികള്‍ മൂന്നുപേരും ഒരുമിച്ചിരുന്ന്​ മദ്യപിച്ചു. അതിനിടെ ഇവര്‍ തമ്മില്‍ പണം സംബന്ധിച്ച്‌ വാക്​തര്‍ക്കമുണ്ടായി. തുടര്‍ന്ന് മദ്യലഹരിയില്‍ മൂവരും ഉറങ്ങുന്നതിനിടെ സഞ്ജയ്‌ ബസ്കി ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച്‌ കഴുത്തറത്ത്​ ജംഷ് മറാണ്ടിയെയും ഷുക്ക് ലാല്‍ മറാണ്ടിയെയും കൊല്ലുകയായിരുന്നു.

തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വാസന്തിയുടെ തലക്ക് വെട്ടേറ്റത്. വെട്ടുകൊണ്ട വസന്തി ഓടി​ ഉടമ ജോര്‍ജി​ന്റെ വീട്ടിലെത്തി ജനലില്‍ തട്ടിവിളിച്ചു. ജോര്‍ജ് വസന്തി പറഞ്ഞതുപ്രകാരം മുറിയിലെത്തി നോക്കുമ്പോള്‍ ഇരുവരും കൊല്ലപ്പെട്ട നിലയിലായിരുന്നു. സമീപത്ത്​ പ്രതി കത്തിയുമായി നില്‍ക്കുന്നുണ്ടായിരുന്നു.കത്തി താഴെയിടാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെങ്കിലും പ്രതി ഏലത്തോട്ടത്തിലേക്ക് കടന്നു. ജോര്‍ജാണ് സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്.

read also: സക്കീര്‍ ഹുസൈന്‍ പാര്‍ട്ടിയെ അറിയിക്കാതെ നടത്തിയ ബാങ്കോക്ക് യാത്രകളിൽ ദുരൂഹത: ബിനീഷുമായി ബന്ധമെന്ന് ആരോപണം

പൊലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി ഏലത്തോട്ടത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ സഹസികമായി പിടികൂടിയത്. പൊലീസിനുനേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്​ടിച്ച പ്രതിയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ്​ ഡിവൈ.എസ്.പിയുടെ കൈക്ക് മുറിവേറ്റത്​. തുടര്‍ന്ന് പ്രതിയെ കീഴ്പ്പെടുത്തി പൊലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. സ്​റ്റേഷനില്‍ എത്തിച്ച പ്രതിയെ തിങ്കളാഴ്​ച ഉച്ചയോടെ സ്ഥലത്ത്​ കൊണ്ടുവന്ന്​ തെളിവെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button