ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക സമരത്തെയും ഭാരത് ബന്ദിന് പിന്തുണ നല്‍കുന്ന പ്രതിപക്ഷ പാര്‍ട്ടികളെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ബില്ലിനെ എതിര്‍ക്കുന്നവര്‍ ഇരട്ടത്താപ്പ് നടത്തുകയാണെന്നും അധികാരത്തിലിരിക്കുമ്ബോള്‍ കരാര്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്ന കോണ്‍ഗ്രസിനെപ്പോലെയുളളവരാണ് കാര്‍ഷിക നിയമങ്ങളെ ഇപ്പോള്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാര്‍ഷിക വിഭവങ്ങള്‍ക്കുളള താങ്ങുവില തുടരുമെന്നും മറിച്ചുളള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും ചെയ്യുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ പഴയരീതിയാണെന്നും അധികാരത്തിലിരിക്കുമ്ബോള്‍ കോണ്‍ഗ്രസും എന്‍ സി പിയും കര്‍ഷകര്‍ക്ക് എതിരായ ബില്ലുകളെ പിന്തുണച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തല്‍. വിളകള്‍ക്ക് മെച്ചപ്പെട്ട വിലയാണ് കര്‍ഷകര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പുതിയ നിയമത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് വിലയുടെ അമ്പതുശതമാനം അധികമാണ് നല്‍കുന്നത്. കോണ്‍ഗ്രസ് അവരുടെ ഭരണകാലത്ത് കര്‍ഷകര്‍ക്ക് ഒന്നും നല്‍കിയില്ല- ജാവദേക്കര്‍ പറഞ്ഞു. പ്രതിപക്ഷത്തെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നക്‌വിയും രംഗത്തെത്തിയിട്ടുണ്ട്.
Read Also: ഇപ്പം ശരിയാക്കിത്തരാം… നിരാഹാര സമരവുമായി അണ്ണാ ഹസാരെ
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ അനുനയശ്രമങ്ങള്‍ക്ക് കീഴടങ്ങാതെ, പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. പ്രതിഷേധം കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് ഭാത് ബന്ദ് നടത്തുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും അടക്കം 25 രാഷ്ട്രീയകക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ച ബന്ദില്‍ ബി.ജെ.പി സഖ്യകക്ഷികളായ അസം ഗണപരിഷത്, രാജസ്ഥാനിലെ ആര്.എല്‍.പി എന്നിവയും അണിനിരക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കര്‍ഷക നേതാക്കളുമായി നടത്തുന്ന ആറാം വട്ട ചര്‍ച്ച നാളെയാണ് നടക്കുന്നത്. സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
Post Your Comments