Latest NewsKerala

എം.കെ മുനീറിന്റെ ഭാര്യയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു

കെ എം ഷാജി എം എല്‍ എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസാണ് പരാതി നല്‍കിയത്.

കോഴിക്കോട്: പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എം.എല്‍.എയുമായ എം.കെ മുനീറിന്റെ ഭാര്യ നഫീസയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ ഇ ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. കെ എം ഷാജി എം എല്‍ എയുടെ വിവാദ ഭൂമി ഇടപാടില്‍ മുനീറിനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ഐ എന്‍ എല്‍ നേതാവ് അബ്ദുല്‍ അസീസാണ് പരാതി നല്‍കിയത്.

കെ.എം ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്നുള്ള പരാതിയുടെ ഭാഗമായി ഇ.ഡി അന്വേഷണം നടത്തിയിരുന്നു. ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിപ്പിച്ചത്.വേങ്ങേരിയിലെ വീട് നില്‍ക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.

read also: ഇഡിയുടെ നോട്ടീസ് : ഇത്തവണ രവീന്ദ്രന് തൊണ്ടവേദന, തലവേദന, മുട്ട് വേദന എന്നിങ്ങനെ കാരണങ്ങള്‍ പലത്

സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഷാജിയുടെയും മുനീറിന്റെയും ഭാര്യമാരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപയ്ക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രമാണെന്നും പരാതിയിലുണ്ട്. രജിസ്ട്രേഷന്‍ ഫീസിനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചെന്നാണ് ആരോപണത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button