Latest NewsIndiaNews

15കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 24കാരിയ്ക്കെതിരെ പരാതിയുമായി അമ്മ

മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി മകനെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതി

മുംബൈ: വീട്ടില്‍ പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന ഇരുപത്തിനാലുകാരി പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി കുട്ടിയുടെ അമ്മ. പരാതിയെ തുടർന്ന് ഒളിവിൽ ആയിരുന്ന യുവതി അറസ്റ്റില്‍.

താമസക്കാരിയായതോടെ മകനുമായി സൗഹൃദം സ്ഥാപിച്ച യുവതി മകനെ ചൂഷണം ചെയ്യുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. ആരോപണ വിധേയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് സെന്ററില്‍ ജോലി ചെയ്തു വരികയാണ്. ഇവർക്ക് ഒരു മകനുമുണ്ട്.

read  also:അഞ്ച് വര്‍ഷമായി ഞങ്ങള്‍ പ്രണയത്തില്‍; ക്ഷേത്രത്തില്‍ നിന്ന് വിവാഹിതരായെന്ന് സ്വവര്‍ഗ പ്രണയിനികള്‍

കഴിഞ്ഞ സെപ്റ്റംബറിലാണ് യുവതി ഈ വീട്ടില്‍ താമസിക്കാനെത്തുന്നത്. നവംബര്‍ ആദ്യത്തോടെ റൂം ഒഴിയുകയും ചെയ്തു. പരാതി നൽകിയതോടെ പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

എന്നാൽ വാടകയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിന്റെ പേരിലാണ് ഇത്തരം ആരോപണം ഉന്നയിച്ചതെന്നും യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button