മലപ്പുറം : കേരളത്തില്‍ ശക്തി തെളിയിക്കാന്‍ എസ്ഡിപിഐ, വാര്‍ഡുകളില്‍ മത്സരിക്കുന്നത് 2000ത്തിലേറെ സീറ്റുകളില്‍. ഇത്തവണ കഴിഞ്ഞ തവണ ലഭിച്ച സീറ്റുകളേക്കാള്‍ പത്തിരട്ടി സീറ്റുകള്‍ തനിച്ച് നേടുമെന്ന ആത്മവിശ്വാസവുമായി എസ്ഡിപിഐ. മുന്നണികള്‍ക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : കാര്‍ഷിക ബില്ലിന്റേതിന് സമാനമായ പരിഷ്‌ക്കാരങ്ങള്‍ 2019-ലെ കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്ന് കേന്ദ്രമന്ത്രി
സംസ്ഥാനത്ത് രണ്ടായിരത്തില്‍ ഏറെ സീറ്റുകളില്‍ ഒറ്റയ്ക്ക് പാര്‍ട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ 48 സീറ്റുകളിലാണ് ജയിച്ചത്. ഇത്തവണ സീറ്റുകളുടെ എണ്ണം പത്തിരട്ടിയായി വര്‍ധിക്കും. പാര്‍ട്ടി വിജയിച്ച വാര്‍ഡുകളിലെ വികസന നേര്‍സാക്ഷ്യങ്ങള്‍ വലിയ വിജയപ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ നേരിടാന്‍ പോകുന്ന കടുത്ത വെല്ലുവിളിയാണ് സംവരണ അട്ടിമറി, ഇതിനെതിരെ പാര്‍ട്ടി അടുത്ത മാസം മുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സംവരണ അട്ടിമറി അവസാനിക്കുന്നത് വരെ പ്രക്ഷോഭം തുടരും. പാര്‍ലമെന്റില്‍ ബി ജി പിക്കെതിരെ പൊരുതാന്‍ പോലും കഴിയാത്ത രൂപത്തില്‍ പ്രതിപക്ഷം ദുര്‍ബലമായിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു
Post Your Comments