സംസ്ഥാനത്തെ ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കാമ്പസിന് ആർ.എസ്.എസ് നേതാവായിരുന്ന എം.എസ് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ അഭിഭാഷകൻ ഹരീഷ് വാസുദേവന് ട്രോൾ മഴ.
പ്രധാനമന്ത്രി നരേന്ദ്രമോദി, ആരോഗ്യമന്ത്രി ഹർഷവർദ്ധൻ എന്നിവരെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഹരീഷിന്റെ പ്രതികരണം. ‘‘ഉള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാരിന് കേരളത്തിലെ മാലിന്യ ഓടകൾക്കു വേണമെങ്കിൽ നരേന്ദ്രമോദിയുടെയോ ഹർഷവർദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്.” എന്നായിരുന്നു ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, ഈ വാക്കുകൾ ഇപ്പോൾ തിരിച്ചടിച്ചത് ഹരീഷിന് തന്നെയാണ്.
‘ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു’ എന്ന് പറഞ്ഞാൽ മതിയല്ലോ. കേരളത്തിലെ അഴുക്കുചാലുകൾക്കും ഓടകൾക്കും ഹരീഷിന്റെ അച്ഛന്റെ പേരിട്ടാൽ അടിപൊളിയാകുമെന്ന് ട്രോളർമാർ പറഞ്ഞു തുടങ്ങി. പക്ഷേ അപ്പോഴും ‘മാലിന്യ ഓടകൾ സമ്മതിക്കുമോ?‘ എന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് ഇങ്ങനെ പറയണം ‘ഇതൊക്കെ സമ്മതിച്ചിട്ടാണോ നേതാവേ… നമ്മള് കണ്ടറിഞ്ഞങ്ങ് ചെയ്യണം, അതല്ലേ അതിന്റെ ഒരു ഇത്‘!.
‘കേരളത്തിലെ മാലിന്യ ഓടകൾക്കു ഹരീഷ് വാസുദേവന്റെ പപ്പയുടെ പേര് ഇടാവുന്നതാണ്‘ എന്ന് ഫേസ്ബുക്കിൽ കുറിച്ച സാമൂഹ്യ നിരീക്ഷകൻ പയസ് ടി ജോസഫിന്റെ പോസ്റ്റ് നിമിഷനേരങ്ങൾക്കുള്ളിലാണ് ട്രോളർമാർ ഏറ്റെടുത്ത് കഴിഞ്ഞത്. ‘സത്യം അതാകുമ്പോൾ ഒന്നിൽ കൂടുതൽ പേരുകൾ ഇടുകയും ചെയ്യാം’ എന്ന് സംശയലേശമന്യേ തിരിച്ച് പ്രതികരിക്കുന്നവരും ഉണ്ട്. ‘അവന്റെ അപ്പന്റെയും അപ്പൂപ്പന്റെയും കൂടെ പേര് ഇടണം എങ്കിൽ വളരെ നന്നായിരിക്കും‘ എന്ന് കൂട്ടത്തിലൊരുവൻ മറുപടി നൽകുന്നു.
Also Read: ഗുരുജി ഗോൾവാൾക്കറുടെ പേര് നല്‍കിയത് വിവാദമാക്കേണ്ട ഒരു കാര്യവുമില്ല; കുമ്മനം രാജശേഖരൻ
സർക്കാരിന്റെ അഴിമതിയേയും കൊള്ളരുതായ്മകളേയും ന്യായീകരിച്ച് വെളുപ്പിക്കാൻ പെടാപ്പാട് പെടുന്ന തീവ്ര ഇടതുപക്ഷ നിരീക്ഷകാ… ഇത് സ്ഥലം വേറെയാണ്. യുഗപുരുഷനായ ഗുരുജിയുടെ പേരുപോലും ഉച്ചരിക്കാൻ അർഹതയില്ലാത്ത പടുപാമര ജന്മങ്ങളാണ് ഇപ്പോൾ അദ്ദേഹത്തെ അപമാനിക്കുന്നത്. ഒരു ശാസ്ത്ര ഗവേഷണ സ്ഥാപനത്തിന് ഗുരുജിയുടെ പേരിട്ടതിൽ സഖാക്കൾക്ക് എന്തിനാണ് ഇത്ര ഖേദം. ഇത്ര ചൊറിച്ചിലെന്തിനാണ് സഖാവേ…
സഞ്ജയ് ഗാന്ധിയുടെ പേരിൽ എത്ര സ്ഥാപനങ്ങളാണ് ഇന്ത്യയിൽ ഉള്ളത്?. അതിനൊന്നും ആർക്കും പ്രശ്നമില്ല, ആർക്കും കുരു പൊട്ടത്തുമില്ല അല്ലേയെന്ന് ട്രോളർമാർ ചോദിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. കോഴിക്കോട്ടെ ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി കളിക്കളത്തിലിറങ്ങിയതിന്റെ പേരിലാണെന്ന എം ടി രമേശിന്റെ മറുപടിയല്ലേ മാസ്… സഖാക്കൾക്ക് ഉത്തരമുണ്ടാകില്ല.
ഇക്കാണുന്ന സംഘപ്രസ്ഥാനങ്ങളുടെയെല്ലാം ഉപജ്ഞാതാവും ഗുരുജി തന്നെയാണ്. അദ്ദേഹത്തിന്റെ പേര് അവിടെ തന്നെ കാണും. അതിൽ സങ്കടപ്പെട്ടിട്ട് കാര്യമില്ല ഹരീഷ് വാസുദേവാ…. അത്ര സങ്കടം തോന്നുന്നുവെങ്കിൽ എം.ടി രമേശ് പറഞ്ഞത് പോലെ ആകാശത്തേക്ക് നോക്കി മുഷ്ടി ചുരുട്ടി നാല് മുദ്രാവാക്യം അങ്ങ് വിളിക്ക്.
Post Your Comments