റാവൽപിണ്ടി: പാകിസ്താനിൽ വിവാഹാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. സോണിയ എന്ന ക്രിസ്ത്യൻ പെൺകുട്ടിയെയാണ് വിവാഹാഭ്യാർത്ഥന നിരസിച്ചതിനെ തുടർന്ന് മുസ്ലീം യുവാവ് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഫൈസാൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി
മുഖ്യപ്രതിയായ ഷെഹർസാദിനെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഷെഹർസാദിനെ വിവാഹം ചെയ്യണമെന്നാവശ്യപ്പെട്ട് ഇയാളുടെ അമ്മ പെൺകുട്ടിയുടെ വീട്ടുകാരെ സമീപിച്ചിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് അംഗീകരിച്ചില്ല. ഇതാണ് കൊലപാതകത്തിന് കാരണം. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസും അറിയിച്ചിട്ടുണ്ട്.
Post Your Comments