ലക്‌നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യോഗി സർക്കാർ നൽകിയത് 3.70 ലക്ഷം സർക്കാർ ജോലികൾ. ഉത്തർപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി നവ്‌നീത് സെഹ്ഗാളാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാനായാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ നിയമനങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിനായി യോഗി സർക്കാർ വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നടപടികളും സർക്കാർ വേഗത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 3,70,000 ഗവൺമെന്റ് ജോലികളാണ് സർക്കാർ നൽകിയത്. ഇന്നലെ മാത്രം 36,000 അധ്യാപകർക്കാണ് സംസ്ഥാനത്ത് നിയമന കത്ത് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിയമനങ്ങൾ കാര്യക്ഷമമായതോടെ സംസ്ഥാനത്തെ യുവാക്കൾക്കിടയിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താരമാകുകയാണ്.
Post Your Comments