ശ്രീനഗര്‍ : ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.കുപ്വാര ജില്ലയിലാണ് സംഭവം.
നിയന്ത്രണ രേഖക്ക് സമീപം നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിന് നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടായിരുന്നു പാകിസ്ഥാന്റെ ആക്രമണം. പ്രകോപനമില്ലാതെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നൽകിയെന്ന് പ്രതിരോധ വക്താവ് അറിയിച്ചു. അതേസമയം നിയന്ത്രണ രേഖയില്‍ പലസ്ഥലത്തും പാക് സൈന്യം ഇന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ നടത്തിയിരുന്നു.
Post Your Comments